തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് അമ്മയെ ശല്യം ചെയ്തെന്ന് പരാതി; എസ്ഐക്ക് സസ്പെൻഷൻ

കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.

Google Oneindia Malayalam News
Police31

തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെരുമാറിയ എസ്ഐക്ക് സസ്പെൻഷൻ. പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്നു രക്ഷപ്പെടുത്താം എന്ന് പറഞ്ഞ് വീട്ടമ്മയെ നിരന്തരം ഫോൺ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തതിന് പിന്നാലെയാണ് എസ്ഐയെ സസ്‌പെന്റ് ചെയ്തത്.

കന്റോൺമെന്റ് എസ്ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത്. അശോക് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

പ്ലസ്ടു വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയോടാണു അശോക് മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്നാണ് പരാതി. സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും തുടർന്ന് ഫോൺ റെക്കോർഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകുകയായിരുന്നു. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

ഓൺലൈൻ മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞെത്തി, ലോട്ടറിയും പണവും തട്ടി; പിന്നെ നടന്നത് ഇങ്ങനെഓൺലൈൻ മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞെത്തി, ലോട്ടറിയും പണവും തട്ടി; പിന്നെ നടന്നത് ഇങ്ങനെ

വിദ്യാർഥികളുടെ അടിപിടിക്കേസിന്റെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനിൽ ലഭിച്ച പരാതി കണ്ട് ഇയാൾ വിദ്യാർഥിയുടെ വീട്ടിൽ പോവുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ മുൻപും സസ്‌പെൻഷൻ അടക്കം നടപടികൾ ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്

Thiruvananthapuram
English summary
Thiruvananthapuram: SI suspended for misbehaving with woman, details are as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X