റീൽസ് താരം മീശ വിനീത് വീണ്ടും പിടിയിൽ; ഇത്തവണ മൂന്നാം പ്രതി.. സംഭവം ഇങ്ങനെ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്റ്റാഗ്രാം റീൽസ് താരം മീശ വിനീത് എന്ന വിനീത് വീണ്ടും അറസ്റ്റിൽ. മടവൂര് സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ച് പൊട്ടിച്ച കേസിൽ പള്ളിക്കൽ പോലീസാണ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്.
ഇക്കഴിഞ്ഞ 16 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മീശ വിനീത് ഉൾപ്പെടെ 4 അംഗ സംഘം രണ്ട് ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ തല അടിച്ച് പൊട്ടിച്ചു. ഇതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് പോയി. കേസിലെ മൂന്നാം പ്രതിയായ വിനീത് മാത്രമാണ് പിടിയിലായിട്ടുള്ളത്. മറ്റ് പ്രതികളെ പിടികൂടിയിട്ടില്ല.

നേരത്തെ ഇൻസ്റ്റഗ്രാം വഴി പരിചപ്പെട്ട യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ വിനീതിനെ പിടികൂടിയിലായിരുന്നു. സ്വർണാഭരണം വാങ്ങി പണയം വെച്ച ശേഷം തിരകെ നൽകാം എന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു.
കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും സോഷ്യൽ മീഡിയ താരവും ആണ് 'മീശ വിനീത്' എന്ന് വിളിക്കുന്ന വിനീത് (26). സ്വർണ്ണാഭരണങ്ങൾ തിരികെ ചോദിച്ച യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം വീടിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്ന പരാതിയിൽ ആണ് അന്ന് വിനീതിനെ പോലീസ് പിടികൂടിയത്.
ഇയാളെ നേരത്തേയും പോലീസ് പിടികൂടിയിരുന്നു. നേരത്തെ മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മീശ വിനീത്. മാർച്ചിൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications