തിരുവനന്തപുരത്ത് ഭാര്യയുടെ അമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്ത് വീട്ടിൽ പ്രീത ( 50 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്ത് വീട്ടിൽ അനിൽ കുമാറിനെ ( 40 ) ആറ്റങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് സംഭവം.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാകത്തിലേക്ക് എത്തിച്ചത്. അനിൽ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലേക്ക് എത്തിയ അനിൽ കുമാർ കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

പ്രീതയുടെ ഭർത്താവും കെ എസ് ആർ ടി സി ഉദ്യോഗസ്ഥനും ആയിരുന്ന ബാബുവിനും ആക്രമണത്തിൽ പരിക്കേറ്റു. ബാബു പരിക്കുകളോടെ ആശുപത്രിയിലാണ് ഉള്ളത്. സംഭവത്തിൽ കൊലപാതകത്തിനും വധ ശ്രമത്തിനും പോലീസ് കേസെടുത്തു.












Click it and Unblock the Notifications