‘ ജീവിതം മടുത്തു, അവസാനിപ്പിക്കുന്നു‘: യുവ വനിതാ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. തന്റെ ആത്മഹത്യയ്ക്ക് പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ പോവുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നില്ല.
അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ കേളേജിലെ ഡോക്ടറാണ്. മെഡിക്കൽ കോളേജിനടുത്ത് പി ടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് അഭിരാമി വാടകയ്ക്ക് താമസിക്കുന്നത്.

ഇന്നവെ വൈകീട്ട് മുറി തുറക്കാത്തിനെ തുടർന്ന് സുഹൃത്തുക്കൾ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ ഡോക്ടറെ കണ്ടെത്തിയത്. അമിത അളവിൽ മരുന്ന് കുത്തി വെച്ചതാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും.
ഇന്നലെ വൈകീട്ട് 3 മണിക്കും അഭിരാമി വീട്ടിൽ വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിവസവും 3 തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്. മറ്റ് പ്രശ്നങ്ങള്ഞ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും ഇന്നലെ വിളിച്ചപ്പോഴും പ്രശ്നങ്ങൾ ഉള്ളതായി തോന്നിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അഞ്ച് മാസം മുൻപാണ് കൊല്ലം സ്വദേശിയായ ഡോക്ടറുമായുള്ള വിവാഹം നടന്നത്. തിരുവന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടറാണ് അഭിരാമി.












Click it and Unblock the Notifications