വെള്ളനാട് കിണറ്റിൽ വീണ് ചത്ത കരടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം ഇങ്ങനെ
വെള്ളനാട് കിണറ്റിൽ വീണ് ചത്ത കരടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയതാണ് കരടിയുടെ മരണത്തിന് കാരണം. വീഴ്ചയുടെ ആഘാതത്തിൽ കരടിയുടെ ആന്തരിക അവയവങ്ങളിൽ അടിക്കം വെള്ളം കയറിയെന്നും മയക്ക് വെടിയേറ്റതിന് ശേഷം 50 മിനുട്ട് വെള്ളത്തിൽ കിടന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചത്ത കരടിക്ക് 10 വയസ്സിനടുത്താണ് പ്രായം എന്നാണ് പറയുന്നത്.
ഇന്ന് രാവിലെയാണ് കരടി കിണറ്റിൽ വീണത്. കോഴിയെ പിടിക്കാൻ ശ്രമിക്കുമ്പോൾ വീഴുകയായിരുന്നു. മയക്കുവെടിവെച്ച് കരടിയെ പിടികൂടാനായിരുന്നു ശ്രമിച്ചത്. ഇതിനായി മയക്കുവെടി വച്ചു കരടിയെ വല ഉപയോഗിച്ച് മുകളിലേക്ക് കയറ്റാനാണ് പദ്ധതിയിട്ടത്യ എന്നാൽ മയക്ക് വെടി വെച്ച് മുകളിലേക്ക് ശ്രമിക്കുന്നതിനിടെ കരടി വെള്ളത്തിലേക്ക് വീണു, അബോധാവസ്ഥയിൽ ആയ കരടിയെ ഒരു മണിക്കൂറിലധികം സമയമെടുത്ത് പുറത്തേക്ക് എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്.

ഡോക്ടർ ജേക്കബ് അലക്സാണ്ടർ ആയിരുന്നു മയക്ക് വെടി വെച്ചത്. പിന്നാലെ വല ഉപയോഗിച്ച് പുറത്ത് എത്തിക്കാനായി നോക്കി. ഈ സംഭവത്തിനിടയിലാണ് കരടി വീഴുന്നത്. ബാലൻസ് ചെയ്യുമ്പോൾ ഉണ്ടായ പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പറയുന്നത്. പിഴവ് മൂലം കരടി വലയുടെ ഒരു ഭാഗത്തുകൂടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു, ഉടനടി നാട്ടുകാരിൽ ചിലർ വെള്ളത്തിലിറങ്ങി കരടിയെ രക്ഷപ്പെടുകത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഓക്സിജ കുറവായത് മൂലം തിരിച്ചുകയറി.
കിണറ്റിലെ വെള്ളത്തിന് ഏകദേശം മൂന്നാൾ താഴ്ചയുണ്ട്. അതിനാൽ മുങ്ങി കരടിയെ മുകളിലേക്ക് കയറ്റുന്നത് എളുപ്പമായിരുന്നില്ല . തുടർന്ന് ഫയർഫോഴ്സ് വിഭാഗം എത്തി. ഫയർഫോഴ്സ് 11മണിയോടെയാണ് കരടിയെ പുറത്തേക്ക് എത്തിച്ചത് . എന്നാൽ പുറത്തെത്തിച്ച കരടിയുടെ വായിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് . കരടി ചത്തുവെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയിരുന്നു. എന്നാല് കരടിക്ക് ജീവനുണ്ടോ എന്ന് ഉറപ്പിക്കുന്നതിനായി പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൻിമൽ ഡിസീസ് സെന്റിലേക്ക് മാറ്റി. അവിടെ നിന്ന് പരിശോധിച്ച ശേഷം ജീവൻ ഇല്ലെന്ന് ഉറപ്പിച്ചു.
വലയിൽ നിന്ന് വെള്ളത്തിലേക്ക് വീണ് മുങ്ങിപ്പോയ കരടി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കരടി ചത്തിട്ടുണ്ടാവാം എന്നാണ് മയക്കുവെടി വെച്ച ഡോക്ടർ ജേക്കബ് അലക്സാണ്ടർ പറഞ്ഞത്. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവം എന്നാണ് അദ്ദേഹം പറഞ്ഞത്, ഒരു മണിക്കൂറിലധികം വെള്ളത്തിൽ മുങ്ങിക്കിടന്ന അവസ്ഥയിൽ കരടി ചത്തിട്ടുണ്ടാവാം നിഗമനത്തിൽ എത്തുകയായിരുന്നു എന്നും വല ഉപയോഗിച്ച് കരടിയെ കയറ്റുന്നതിൽ പറ്റിയ പാളിച്ചയാണ് കരടി വെള്ളത്തിലേക്ക് വീഴാൻ കാരണം എന്നുമാണ് ജേക്കബ്ബ് പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications