Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവല്ലം കസ്റ്റഡി മരണം: കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിജിപിയുടെ പുതിയ ഉത്തരവ്

തിരുവനന്തപുരം: തിരുവല്ലത്തെ പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിയുടെ മരണത്തിൽ ദുരൂഹത അറിയിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് തിരിയുന്നത്.

ദമ്പതികളെ ആക്രമിച്ചെന്ന കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതായി ഡിജിപിയാണ് ഉത്തരവ് ഇറക്കിയത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

death

അതേസമയം, തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെതിരെ ദമ്പതികള്‍ രംഗത്ത് എത്തിയിരുന്നു. ജഡ്ജികുന്നില്‍ നേരിട്ടത് കൊടിയ സദാചാര ആക്രമണമെന്ന് ദമ്പതികള്‍ ആരോപിരുന്നു. സ്ഥലം സന്ദര്‍ശിക്കാൻ എത്തിയതായിരുന്നെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മരിച്ച യുവാവും സംഘവും തന്നെയും ഭാര്യയെയും സുഹ്യത്തിനെയും ബന്ദിയാക്കി. ഏകദേശം മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചെന്നും ദമ്പതികള്‍ ആരോപിച്ചിക്കുന്നു. സ്ത്രീകളെയും സംഘം ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികൾ പറഞ്ഞിരുന്നു.

എന്നാൽ, സദാചാര ഗുണ്ടായിസം കാണിച്ചവര്‍ പണത്തിന് വേണ്ടി മര്‍ദ്ദിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ നിഖിൽ പറഞ്ഞിരുന്നു. അതേസമയം, തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്ത 5 അംഗ സംഘത്തിൽ പിടിയിലായ സുരേഷ് മരണപ്പെടുകയായിരുന്നു. നെല്ലിയോട് സ്വദേശിയാണ് സുരേഷ്. 40 വയസ്സുണ്ട് ഇയാൾക്ക്. നെഞ്ച് വേദനയെ തുടര്‍ന്ന് ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ദമ്പതികളെ ആക്രമിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റിന് പിന്നാലെ രാവിലെ 10 മണി വരെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു.സുരേഷ് കുമാറിനെ റിമാന്‍ഡ് ചെയ്യാനിരുന്ന ദിവസമാണ് ഇയാൾ മരണപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഇതിന് ഇടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇയാളെ പൂന്തുറ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, സ്ഥിതി ഗുരുതരമായി മാറിയിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളോജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു.

ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമാണോ എന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ഇടയിൽ മരണം സംഭവിക്കുകയായിരുന്നു. നെഞ്ചു വേദനയെ തുടർന്നുളള മരണം എന്നാണ് പോലീസ് ആരോപിച്ചിരുന്നത്.

അതേസമയം, സുരേഷ് കുമാറിന് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ, ലോക്കപ്പ് മര്‍ദ്ദനം എന്ന ആരോപണമുയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+