വട്ടപ്പാറയില്‍ നിന്ന് 3 വിദ്യാര്‍ത്ഥികളെ കാണാതായി; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
തിരുവനന്തപുരം: വട്ടപ്പാറയില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ (13), രഞ്ജിത് (13) എന്നീ വിദ്യാര്‍ത്ഥികളെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ ഈ നേരമായിട്ടും മടങ്ങി എത്തിയിട്ടില്ല. രാത്രി ഏറെ വൈകിയും മടങ്ങിവരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04722585055, 9497947123, 9497980137 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം എന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സി സി ടി വി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടികള്‍ക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥികള്‍ നാടുവിട്ടുപോകാന്‍ തീരുമാനിച്ചതായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ വീടുവിട്ട് അധികദൂരം പോകാന്‍ സാധ്യത ഇല്ല എന്നാണ് പൊലീസ് നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വട്ടപ്പാറ പൊലീസ് പറയുന്നത്.












Click it and Unblock the Notifications