India
 • search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉണ്ണിക്ക് സുമിയെ സംശയം, യുവാവുമായുള്ള സൗഹൃദം വൈരാ​ഗ്യമുണ്ടാക്കി;റബർത്തോട്ടത്തിലെ മരണത്തിനുപിന്നിൽ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മരിച്ച രണ്ട് പേരില്‍ യുവതിയെ യുവാവ് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.

യുവതിയുടേത് കൊലപാതകമാണെന്ന നി​ഗമനത്തിൽ എത്തിയെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണം. ഇരുവർക്കും ഇടയിൽ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ എത്തിയത് എന്നാണ് കരുതുന്നത്. നേരത്തെ തന്നെ ഇവർ തമ്മിൽ വഴക്ക് നടന്നിരുന്നു.

നിങ്ങള് ഇതെന്താ കളര്‍ വെച്ച് കളിക്കുവാണോ! അന്ന് ചുവപ്പ്, വെള്ള, ദാ ഇപ്പോ പച്ച....മൊത്തം കളറായിട്ടുണ്ട് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം

1


യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി സൗഹൃദം ഉണ്ടായതാണ് ഇയാൾ കുറ്റകൃത്യം നടത്താൻ‌ കാരണമായതെന്നാണ് വിവരം. കല്ലറ പഴവിള സ്വദേശിനി സുമി (18), വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) എന്നിവരെയാണ് സുമിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയെ നിലത്ത് ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

2

ഉണ്ണിയും സുമിയും തമ്മില്‍ 3 വര്‍ഷത്തോളം ആയി അടുപ്പത്തിൽ ആയിരുന്നതായാണ് വിവരം. ഇരുവരുടെയും വീട്ടുക്കാര്‍ക്ക് ഇവരുടെ ബന്ധം
അറിയാം. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി സൗഹൃദം ഉണ്ടായത് ഉണ്ണിക്ക് ഇഷ്ടമായിരുന്നില്ല. ഇത് വൈരാഗ്യത്തിന് കാരണമായി. കുറച്ച് നാളായി ഇരുവരും തമ്മില്‍ ഇടയ്ക്ക് പിണക്കമുണ്ടായിരുന്നു. ഉണ്ണി സുമിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ വിവരം സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. സുമിക്ക മറ്റൊരാളുമായുണ്ടായ സൗഹൃദം ഇവർക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. ഇതിന്റെ പേരിൽ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമായിരുന്നു

3


ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മില്‍ പ്രശ്നം ഉണ്ടായി. സുമി ശ്വസം മുട്ടലിന്റെ എട്ട് ഗുളികകള്‍ എടുത്ത് കഴിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെ ഉണ്ണിയും കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച്ച വീടുക്കാര്‍ സുമിയടെ സുഹൃത്തിനെ വീട്ടില്‍ വിളിച്ച് വരുത്തി സംസാരിച്ചു. ഇനി സുമിയുമായി യാതൊരു ബന്ധവും പാടില്ല എന്ന് താക്കീത് നല്‍കിയതിനെ തുടര്‍ന്ന് സുഹൃത്ത് പോകുകയും ചെയ്തു.

4


രാത്രിയോടെ ഉണ്ണിയും സുമിയും ഏറെ നേരം റോഡിന് സമീപം നിന്ന് സംസാരിച്ചിരുന്നു. ഇത് വീട്ടുകാര്‍ കാണുകയും ചെയ്തു. ഏറെ സമയം കഴിഞ്ഞും കാണാത്തത് കൊണ്ട് വീട്ടിലുള്ള സുമിയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് അടുത്തുള്ള റബര്‍ തോട്ടത്തില്‍ സുമി തറയില്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. മുകളിലേക്ക് നോക്കിയപ്പോള്‍ 8 അടി ഉയരത്തില്‍ ഉണ്ണി തുങ്ങി നില്‍ക്കുന്നതും കണ്ടു.സുമിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  5


  റബ്ബര്‍ തോട്ടത്തില്‍ സുമിയും ഉണ്ണിയും തമ്മില്‍ പിടിവലി നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്.സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയത് ആവാം എന്നാണു പോലീസിന്റ പ്രഥാമിക നി​ഗമനം.സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്. കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  Thiruvananthapuram
  English summary
  thiruvananthapuram twins death: primary investigation indicates that unni killed sumi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X