തിരുവനന്തപരുത്ത് സ്വിവേജ് പ്ലാന്റിലെ കിണറ്റില്‍ നിന്ന് രണ്ട് മനുഷ്യകാലുകള്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽ നിന്ന് രണ്ട് മനുഷ്യകാലുകൾ കണ്ടെത്തി. സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ നിന്നാണ് കാലുകൾ കണ്ടെത്തിയിരിക്കുന്നത്. മുട്ടത്തറ സ്വിവേജ് പ്ലാന്റിലാണ് സംഭവം.
ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥലത്തെത്തിയ പൊലീസ് കാലുകൾ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകിയെത്താൻ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആശുപത്രിയിൽ നിന്നായിരിക്കാം കാലുകൾ ഒഴുകിയെത്തിയത് എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളാണ് കാലുകൾ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications