Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിംഗിനിടെ രണ്ട് പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

സാധാരണയിൽ ഗ്ലൈഡർ സഞ്ചരിക്കുന്നതിനേക്കാൾ താഴ്ന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്

para

തിരുവനന്തപുരം: വർക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിംഗിനിടെ രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഇരുവരെയും രക്ഷിക്കാനായുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.

കടപ്പുറത്ത് പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ ഇരുവരും സഞ്ചരിച്ച ഗ്ലൈഡർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. ഇരുവരും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിനു മുകളിൽ പിടിച്ചിരിക്കുകയാണ്.

തൂണിന് താഴെ വല വിരിച്ചുകൊണ്ടും മറ്റും സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തിയിരിക്കുകയാണ്. സാധാരണയിൽ ഗ്ലൈഡർ സഞ്ചരിക്കുന്നതിനേക്കാൾ താഴ്ന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത് എന്നാണ് സൂചന.

അതേസമയം, പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയതെന്നാണ് വിവരം . രക്ഷപ്പെടുത്താൻ ഫയർഫോഴ്സും പൊലീസും ശ്രമം തുടങ്ങി. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+