തിരുവനന്തപുരത്ത് ഇരുചക്ര വാഹന യാത്രക്കാരിയായ യുവതിക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: കിളിമാനൂരിൽ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗ സംഘം ആക്രിച്ചെന്ന് പരാതി. സംഭവത്തിൽ കിളിമാനൂർ പുല്ലയിൽ സ്വദേശികളായ രണ്ട് യുവാക്കൾ പടിയിലായി. ഇന്നലെ വൈകുന്നേരം 6.15 ഓടെയായിരുന്നു ആക്രമണം നടത്തിയത്. ജോലി കഴിഞ്ഞ് യുവതി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം,
ബൈക്കിൽ എത്തിയ രണ്ടംഗ സംഘം അടിച്ച് വീഴ്ത്തി എന്നാണ് യുവതിയുടെ പരാതി. യുവതയുടെ കൈക്ക് പരിക്കേറ്റു. കയ്യിൽ കരുതിയിരുപന്ന ആയുധങ്ങൾ വെച്ച് ആക്രമിച്ചെന്നാണ് യുവതി പറയുന്നത്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പിരശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളെ കസ്റ്റഡയിൽ എടുത്തത്.

യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി യുവതി മറിഞ്ഞു വീണു എന്നാണ് സംഭവത്തിൽ പിടിയിലായ യുവാക്കൾ നൽകിയ മൊഴി. യുവതി നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടർ നടപടി സ്വീകരിക്കും.












Click it and Unblock the Notifications