തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലീലിനെ വിചാരണ ചെയ്യണം, കടുപ്പിച്ച് യുഡിഎഫ്, പ്രധാനമന്ത്രിക്ക് പരാതി നല്‍കി ബെന്നി ബെഹനാന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലുമായി പ്രോട്ടോക്കോള്‍ ലംഘിച്ച് അനൗദ്യോഗിക സംഭാഷണം നടത്തിയ സംഭവത്തില്‍ മന്ത്രി കെടി ജലീലിനെ കുരുക്കാന്‍ യുഡിഎഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്നി ബെഹനാന്‍ പരാതി നല്‍കി. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ടിന്റെ ലംഘനമാണ് ജലീല്‍ നടത്തിയതെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു.

1

ഫെറ ലംഘനം നടത്തിയെന്നതിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തുവിട്ടതാണ്. ഇതോടെ ജലീല്‍ കുറ്റസമ്മതം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഫെറ നിയമത്തിലെ മൂന്നാം ചട്ടം പ്രകാരം നിയനിര്‍മാണ സഭയിലെ അംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടണ്ട്. യുഎഇ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയത് നിയമപ്രകാരം തെറ്റാണെന്നും ബെന്നി ബെഹനാന്‍ പറയുന്നു.

മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിന്റേത് അഞ്ച് വര്‍ഷം വരെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടും ചേര്‍ത്ത് ലഭിക്കാവുന്നതോ ആയ കുറ്റമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന് ഏത് അന്വേഷണ ഏജന്‍സിയെ കൊണ്ടും ഇക്കാര്യം അന്വേഷിക്കാം. അതുകൊണ്ട് മന്ത്രിക്കെതിരെ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

അതേസമയം ജലീലിനെ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്നും ബെന്നി ബെഹനാന്‍ കത്തില്‍ പറയുന്നുണ്ട്. നേരത്തെ ജലീലിന്റെ നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനുമതി തേടാതെ യുഎഇ പ്രതിനിധിയില്‍ നിന്ന് സഹായം ആവശ്യപ്പെട്ടത് തെറ്റാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ജലീലിന്റെ ചട്ടലംഘനവും മുന്നണി ശക്തമായി ഉയര്‍ത്തികാണിക്കും.

Thiruvananthapuram
English summary
thiruvananthapuram: udf convenor benny behanan writes to pm modi to prosecute kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X