'തീരുമാനല്ല നടപ്പിലാക്കുന്നത്';തൊളിക്കോട് ഗ്രാമ പഞ്ചായത്ത് യോഗത്തിൽ പെട്രോൾ ഒഴിച്ച് പ്രതിഷേധം
'തീരുമാനല്ല നടപ്പിലാക്കുന്നത്';തൊളിക്കോട് ഗ്രാമ പഞ്ചായത്ത് യോഗത്തിൽ പെട്രോൾ ഒഴിച്ച് പ്രതിഷേധം
തിരുവനന്തപുരം: ജില്ലയിൽ തൊളിക്കോട് ഗ്രാമ പഞ്ചായത്ത് യോഗത്തിനിടെ പരസ്പരം തമ്മില്‍ത്തല്ല്. യു ഡി എഫ് അംഗങ്ങളാണ് പ്രതിഷേധവുമായി യോഗത്തിൽ രംഗത്ത് എത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു.
എന്നാൽ, പഞ്ചായത്ത് യോഗങ്ങളിൽ കൈക്കെളളുന്ന തീരുമാനം അല്ല പഞ്ചായത്ത് നടപ്പിലാക്കുന്നത് എന്ന് കാണിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ചത്.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അന്‍സര്‍ തോട്ടുമുക്ക് ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ചേർന്ന യോഗത്തില്‍ സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു.
അതേ സമയം, എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി, യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങള്‍ മിനിട്‌സില്‍ പോലും രേഖപ്പെടുത്തുന്നില്ല. അതുമല്ല, തീരുമാനങ്ങൾ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്നും യു ഡി എഫ് അംഗങ്ങള്‍ ഇതിന് മുന്നെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.
ഇന്നും പതിവ് പോലെ യോഗം തുടങ്ങിയിരുന്നു. എന്നാൽ, ഇന്നും അതേ ആരോപണവുമായി യു ഡി എഫ് അംഗങ്ങള്‍ രംഗത്ത് എത്തി. ഇതിനിടെ ആണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അന്‍സര്‍ തോട്ടുമുക്ക് ശരീരത്തില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇത് നേരിട്ട് കണ്ട അംഗങ്ങൾ പരിഭ്രാന്തായി.












Click it and Unblock the Notifications