തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷണം തേടി കാടിറങ്ങി കാട്ടാന.... തെങ്ങ് കുത്തി മറിച്ചിട്ടു, ഒടുവില്‍ ദാരുണാന്ത്യം, സംഭവം ഇങ്ങനെ

Google Oneindia Malayalam News

പാലോട്: കേരളത്തില്‍ വീണ്ടും ആനയ്ക്ക് ദാരുണാന്ത്യം. ഇത്തവണ തിരുവനന്തപുരത്താണ് ദാരുണ സംഭവമുണ്ടായത്. പെരിങ്ങമ്മല പേത്തലക്കരിക്കകത്ത് ഭക്ഷണം തേടി കാട്ടിറങ്ങിയതായിരുന്നു കാട്ടാന. എത്തിയത് ജനവാസ മേഖലയിലും. ഇവിടെ വെച്ചാണ് ആന ഷോക്കേറ്റ് ചരിഞ്ഞത്. 35 വയസ്സോളമുള്ള ആനയാണ് ചരിഞ്ഞത്. ഇത് മോഴയാനയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഷോക്കേറ്റ് വയനാട്ടിലും പത്തനംതിട്ടയിലും ഇത്തരത്തില്‍ കാട്ടാനകള്‍ ചരിയാറുണ്ട്.

1

കാട്ടാന എത്തിയത് സേവ്യറിന്റെ പുരയിടത്തിലാണ്. ഇവിടെയുള്ള തെങ്ങ് ആന കുത്തിമറിച്ചിടുകയും ചെയ്തു. ഈ തെങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടിയിരുന്നു. ഇതാണ് അപകടം കാരണം. ഈ വൈദ്യുതി ലൈന്‍ പൊട്ടി വീണത് വെള്ളത്തിലാണ്. അങ്ങനെയാണ് ആനയ്ക്ക് ഷോക്കേല്‍ക്കുന്നത്. തെങ്ങിന്റെ കുറച്ചുഭാഗം തിന്ന ശേഷം നടന്ന് പോകവെ വെള്ളത്തില്‍ ചവിട്ടിയ ആന ഷോക്കേറ്റ് വൈദ്യുത കമ്പിയുടെ മേലേക്ക് തന്നെ വീഴുകയായിരുന്നു.

Recommended Video

cmsvideo
Water level rises to 136Feet at Mullaperiyaar dam | Oneindia Malayalam

അതേസമയം ആനയുടെ മരണകാരണം ഇത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ആന ജനവാസ മേഖലയിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ വനംവകുപ്പിനെ കാര്യങ്ങള്‍ അറിയിച്ചു. അപ്പോള്‍ തന്നെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. ഇതിന് ശേഷം ഇവര്‍ മടങ്ങി. എന്നാല്‍ പുലര്‍ച്ചെ ആന വീണ്ടും പരാക്രമങ്ങളുമായി എത്തിയാല്‍ തെങ്ങ് കുത്തിമറിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിങ്ങമ്മല പഞ്ചായത്തില്‍ വന്‍ ശല്യമുണ്ടാക്കിയപ്പോള്‍ തന്നെ കാട്ടിലൂടെ ഓടിച്ച് കുളത്തുപ്പുഴ അതിര്‍ത്തിയില്‍ വിട്ടെങ്കിലും ആന തിരിച്ചെത്തുകയായിരുന്നു. ആനയുടെ പോസ്റ്റുമോര്‍ട്ടം പാലോട്ട് സിഡിഐഒയിലെയും പെരിങ്ങമ്മലയിലെ വെറ്ററിനറി സര്‍ജന്‍മാര്‍ ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. അതേസമയം ആനയുടെ മൃതദേഹം സംസ്‌കരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Thiruvananthapuram
English summary
thiruvananthapuram: wild elephant dead after hit by electric shock
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X