തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടുപന്നിയെ തൊടാനാളില്ല, വെടിവെച്ചാല്‍ 1000, ചിത്രം പ്രചരിപ്പിച്ചാല്‍ കേസ്, വേണ്ടെന്ന് നാട്ടുകാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും പിടിക്കാന്‍ ആളില്ല. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടിക്കുന്നവര്‍ക്ക് നല്ല പാരിതോഷികവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനായുള്ള നിയമങ്ങള്‍ അതികഠിനമാണെന്ന് നാട്ടുകാര്‍ പറയുന്നു. ആയിരം രൂപ വരെ സര്‍ക്കാര്‍ കാട്ടുപന്നികളെ വെടിവെക്കുന്നവര്‍ക്ക് നല്‍കുമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഒരാള്‍ പോലും വെടിവെക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. ഇതുവരെ ഒരു കാട്ടുപന്നിയെ മാത്രമാണ് വെടിവെച്ചത്.

1

സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് ഏകദേശം ഒരു മാസത്തോളമായി. എന്നിട്ടും ആരും വരാന്‍ തയ്യാറല്ല. വെടിവെച്ച് കൊന്ന കാട്ടുപന്നിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കര്‍ഷകനെതിരെ വനം വകുപ്പ് കേസെടുത്തത് വലിയ വിവാദമായിരിക്കുകയാണ്. വന്യമൃഗ ശല്യം കനക്കുമ്പോഴും അതിനെ ഇല്ലാതാക്കാന്‍ മുന്നോട്ട് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് വനംവകുപ്പിനുള്ളതെന്നാണ് പരാതി. കൃഷിക്കും മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ലൈന്‍സുള്ള തോക്കുപയോഗിച്ച് വെടിവെച്ച് കൊല്ലാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

വെറുതെ കേറി അങ്ങ് വെടിവെക്കാനും പറ്റില്ല. വനംവകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കേ അനുമതിയുള്ളൂ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ നടപ്പാക്കിയ ഉത്തരവാണ് ഇപ്പോള്‍ പല ജില്ലകളിലുമായി നടപ്പാക്കുന്നത്. കര്‍ഷകനായ കോക്കോട്ടുമല എടപ്പാട്ട് കാവുങ്കല്‍ ജോര്‍ജ് ജോസഫ് കഴിഞ്ഞ മാസം 27നാണ് കാട്ടുപന്നിയെ വെടിവെച്ചിട്ടത്. ഇയാള്‍ കാട്ടുപന്നിയുടെ ജഡത്തിന്റെ മുകളില്‍ കാല്‍ കയറ്റി വെച്ച് ചിത്രമെടുത്തതാണ് പ്രശ്‌നമായത്. ഇയാളെ വെടിക്കാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി.

കാട്ടുപന്നിയെ തൊട്ടാല്‍ പ്രശ്‌നമാണെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് കൊല്ലാനോ പിടിക്കാനോ ഇല്ലെന്ന നിലപാടിലാണ് ഇവര്‍. സങ്കീര്‍ണമായ നടപടിക്രമങ്ങളും പന്നിയെ പിടിക്കുന്നവരെ കാത്തിരിക്കുന്നുണ്ട്. ആദ്യം കാട്ടുപന്നി ശല്യമുണ്ടെന്ന് ഡിഎഫ്ഒയ്‌ക്കോ വൈല്‍ഡ് ലൈഫ് വാര്‍ഡനോ ബോധ്യപ്പെടണം. ആയിരം രൂപയ്ക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തി വെടിവെക്കേണ്ട അവസ്ഥയാണ്. അതിന് തയ്യാറല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മധ്യപ്രദേശില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി... ചൗഹാന് എംഎല്‍എയുടെ കത്ത്, ജനങ്ങള്‍ ഇടഞ്ഞു, ബിജെപി വീഴും!!മധ്യപ്രദേശില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി... ചൗഹാന് എംഎല്‍എയുടെ കത്ത്, ജനങ്ങള്‍ ഇടഞ്ഞു, ബിജെപി വീഴും!!

Thiruvananthapuram
English summary
thiruvananthapuram: wild pig makes trouble for farmers, forest department have no mercy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X