Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവ് ന​ഗ്നചിത്രം പ്രചരിപ്പിച്ചു; വിവാഹ മോചനത്തിന്റെ മൂന്നാം ദിവസം യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി. തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45 കാരിയാണ് ആണ് പുലർച്ചെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് യുവതി എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി.

കഴിഞ്ഞ ശനിയാഴ്ച കോ‍ടതിയിൽ നിന്ന് വിവാ​ഹ മോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.

death

വീട്ടമ്മയുടെ മരണത്തിൽ മുൻ ഭർത്താവിനെയും ഇയാളുടെ സുഹൃത്തിനേയും വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈം​ഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

മകൾക്ക് പത്ത് വയസ്സായത് മുതൽ ഭർത്താവിന്റെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങൾ വന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. സ്വന്തം മകളെ മോശമായി രീതിയിൽ കാണുന്ന ഭർത്താവിന് ഒപ്പം ജീവിക്കാൻ ഇനി താല്പര്യമില്ലെന്ന് യുവതി തീരുമാനം എടുക്കുകയായിരുന്നു, മകളുടെ സുരക്ഷയെ കരുതിയാണ വിവാഹം മോചനം തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+