തിരുവനന്തപുരം മെഡിക്കൽ കോളേജ് പിജി വിദ്യാർത്ഥിനി ഫ്ലാറ്റിൽ മരിച്ചനിലയിൽ; കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പി ജി വിദ്യാർത്ഥിനി ആയ. ഷഹാനയെ ആണ് ഫ്ലാറ്റിന് ഉള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണ് എന്നാണ് പ്രഥമിക നിഗമനം. മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രിയാണ് ഷഹാനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനി ആണ് ഡോ ഷഹാന. അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി ജി വിദ്യാർത്ഥികൾ ആണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications