യുവതിയും യുവാവും റബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍; യുവതിയുടേത് കൊലപാതകം?
തിരുവനന്തപുരം: കല്ലറ പഴവിളയില്‍ യുവാവിനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) എന്നിവരെ ആണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ റബര്‍ തോട്ടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

യുവതിയുടെ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.മരിച്ച യുവതിയും യുവാവും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു.
യുവതിയും യുവാവും റബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍; യുവതിയുടേത് കൊലപാതകം?
യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരേയും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല.സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications