Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീവറേജിൽ നിന്ന് മദ്യം വാങ്ങി ബാറിലേക്ക് കുടിക്കാൻ കയറി; 45കാരനെ ബാർ ജീവനക്കാരൻ കുത്തിക്കൊന്നു

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിൽ തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള ബീവറേജിൽ നിന്ന് മദ്യം വാങ്ങി സമീപത്തെ ബാറിൽ മദ്യപിക്കാൻ ആയി എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കളിയിക്കാവിള കുട്ടുപ്പുള്ളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.

തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബീവറേജിന് സമീപം ബാർ നടത്തുന്നതിന് തമിഴ്നാട് സർ‌ക്കാർ കരാർ അടിസ്ഥാനത്തിൽ ലൈസൻസ് നൽകും, മദ്യപിക്കാൻ എത്തുന്നവർ തമിഴ്നാട് ബീവറേജിൽ നിന്ന് മദ്യം വാങ്ങിയ ശേഷം സമീപത്തെ ബാറിൽ വെച്ച് മദ്യപിക്കാറുണ്ട്.

Death

ആറ് മണിയോടെ സുനിൽ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോഴാണ് ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കറ്റത്തിൽ എർപ്പെട്ടത്. തുടർന്ന ശങ്കരൻ കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിൻ‌റെ വയറ്റിൽ കുത്തുകയായിരുന്നു.

ഉടനനെ ബാർ ജീവനക്കാർ സുനിലിനെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായല്ല. ബാറിലെ ജീവനക്കാരനായ ശങ്കരൻ സംവത്തിന് ശേഷം ഒളിവിൽ പോയി, കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+