ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിയെ കണ്ടെത്താനായി തിരച്ചിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു ( 40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ കുമാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
വൈകീട്ട് അഞ്ച് മണിയോട് കൂടി ബിജുവിന്റെ വീടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതൽ ഉച്ച വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിന് ശേഷം ഇരുവരും വീട്ടിലേക്ക് പോയി. പിന്നാലെ വൈകീട്ട് 4. 45 ഓടെ ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു.

വിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. ബിജു വീട്ടിൽ നിന്ന് പുറത്തിറങ്ങി ബൈബക്കിലിരിക്കുകയായിരുനു്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തുകയും ഉടനെ തന്നെ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയും നെഞ്ചിൽ കുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകെ ഓടിയെങ്കിലും നിലത്ത് വീഴുകയായിരുന്നു,. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ബിജു മരണപ്പെട്ടു. മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാർ കൂലിപ്പണിക്കാരനാണ്.












Click it and Unblock the Notifications