Get Updates
Get notified of breaking news, exclusive insights, and must-see stories!

'5 വർഷത്തെ പ്രണയം, നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറി'; യുവാവിന്റെ ആത്മഹത്യയിൽ പെൺകുട്ടിക്കെതിരെ കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി യുവാവിന്റെ കുടുംബം. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ആണ് ആത്മഹത്യ ചെയ്തത്. പ്രണയ പരാജയമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ കുടുംബം ആവശ്യപ്പെടുന്നത്. നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്.

നെയ്യാറ്റിൻകര സ്വദേശി തന്നെയായ പെൺകുട്ടി വിവാഹ വാ​ഗ്ദാനം നൽകി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം രണ്ടിനാണ് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ പഠന ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും മിഥുവാണ് വഹിക്കുന്നതെന്നും ലാപ്പ് ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ ഉള്ള എല്ലാം വാങ്ങിനൽകിയത് മിഥു ആണെന്നും പരാതിയിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചു.

death

കായിക താരമായ മിഥു കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. ഇരു വീട്ടുകാരുടേയും സമ്മതത്തിൽ വിവാഹം നിശ്ചയം വരെ നടന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി മിഥുനെ ഒഴിവാക്കി തുടങ്ങിയതായാണ് ആരോപണം.

ഇതിൽ മിഥു വിഷമത്തിലായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ മിഥുവിന്റെ അമ്മ പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചുിവെന്നും എന്നാൽ പെൺകുട്ടി വഴങ്ങിയില്ലെന്നും പറയുന്നു. ഇതിന് പിന്നാലെ മിഥുവിനെ ഈ പെൺകുട്ടി ഫോൺ വിളിച്ചതായും പരാതിയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+