മുന്നിലെ ലോറി പെട്ടെന്ന് വെട്ടിത്തിരിച്ചു; കോവളത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് 24 വയസ്സുകാരൻ മരിച്ചു
തിരുവനന്തപുരം: കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബൈനാൻസിന്റെയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് ( 24 ) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം. പൂവാര കാെച്ചുതുറയിൽ ഒരു വിവാഹ ചടങ്ങളിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മങ്ങി വരുമ്പോഴാണ് അജിത്തിന് അപകടം സംഭവിച്ചത്. അജിത് ഓടിച്ച കാറിന് മുന്നിൽ ഉണ്ടായിരുന്ന ലോറി ബൈപ്പാസിന് പുറത്തേക്ക് ഇറങ്ങാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമാഇ പരിക്കേറ്റ് കാറിൽ കുടിങ്ങിപ്പോയ അജിത്തിനെ പിന്നാലെ എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്താണ് നെറ്റാറ്റിൻ കരയിലെ ആശുപത്രിയിയിൽ എത്തിച്ചത്. പക്ഷേ അജിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. ബെൻസി ഏക സഹോദരിയാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു.


Click it and Unblock the Notifications