തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് ബാധിതര്‍ക്കൊപ്പം ലോക്കപ്പില്‍ 11 മണിക്കൂര്‍...4 ദിവസം പുറത്തിറങ്ങി, യുവാവിന് സംഭവിച്ചത്!!

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് ബാധിച്ച പ്രതികള്‍ക്കൊപ്പം യുവാവ് ലോക്കപ്പില്‍ കിടന്നത് മണിക്കൂറുകള്‍. ഏകദേശം 11 മണിക്കൂറുകളോളമാണ് നാലാഞ്ചിറ സ്വദേശി സുനില്‍ ലോക്കപ്പില്‍ കിടന്നത്. ഇതുകൊണ്ടും തീര്‍ന്നില്ല. നാല് ദിവസം പുറത്തിറങ്ങി നടന്ന സുനില്‍, എട്ട് തവണ കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രയും ചെയ്തു. എന്തുകൊണ്ട് ഇതൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. എന്തായാലും ഒടുവില്‍ സുനിലിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1

പോലീസിന്റെ അനാസ്ഥയാണ് സുനിലിന്റെ യാത്രകള്‍ പല പ്രദേശങ്ങളിലും കോവിഡ് ഭീതിക്ക് കാരണമായത്. അടിപിടി കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും സുനിലിനെയും ഒരുമിച്ചാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഇവരെ തീവെപ്പ് കേസിലെ പ്രതിക്കൊപ്പം ലോക്കപ്പില്‍ കിടത്തി. സംശയത്തിന്റെ പേരില്‍ പിടികൂടിയ സുനിലിനെ പിറ്റേന്ന് തന്നെ വിട്ടയക്കുകയും ചെയ്തു. തീവെപ്പ് കേസിലെ പ്രതിയെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും റിമാന്‍ഡും ചെയ്തു.

അതേസമയം ജയിലില്‍ കഴിയുന്നതിനിടെ തീവെപ്പ് കേസിലെ പ്രതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫലവും പോസിറ്റീവായി. പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അകലം പാലിക്കാതെ ഒരു സെല്ലിനുള്ളില്‍ മൂന്ന് പേരെ പാര്‍പ്പിച്ചത് വിവാദമായി. പോലീസുകാര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായി. ഇവര്‍ സുനിലിന്റെ പേര് വീഴ്ച്ച അറിയാതിരിക്കാന്‍ മറച്ചുവെക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബ വീട്ടില്‍ പണിക്കായി എത്തിയതാണ് സുനില്‍. ഇവിടെ നിന്ന് നേതാവിനെ അറസ്റ്റ് ചെയ്ത പോലീസ് സുനിലിനെയും പിടികൂടുകയായിരുന്നു.

പുറത്തിറങ്ങിയ ശേഷം വെഞ്ഞാറമൂട്ടിലെ താമസ സ്ഥലത്താണ് ആദ്യം പോയത്. പിന്നീട് സമീപത്തെ ബേക്കറിയിലും പോയി. മൊബൈല്‍ ഫോണ്‍ വാങ്ങാനായി അടുത്ത ദിവസം ബസ്സില്‍ കയറിയാണ് സ്റ്റേഷനിലെത്തിയത്. രാവിലെയും ഉച്ചയ്ക്കും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. കടയുടെ താക്കോല്‍ വാങ്ങാന്‍ കടയുടമയുടെ സുഹൃത്തിനെ തേടി ബസ്സില്‍ കഴക്കൂട്ടത്തും ഇയാള്‍ എത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലും ജോലി സ്ഥലത്തുമായി നാല് ദിവസം ഇയാള്‍ തങ്ങിയിരുന്നു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഇയാള്‍ കണ്ടെത്തി ക്വാറന്റൈനിലാക്കിയത്.

Thiruvananthapuram
English summary
youth quarantined by health workers after he involved with covid patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X