തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി; യുവമോർച്ച നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു
തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; ബിജെപിയെ പൂട്ടാൻ രോഹൻ ഗുപ്ത,കേട്ടത് ഏഴരക്കോടി ജനങ്ങൾ! ആരാണ് രോഹൻ? അറിയാംതിരുവനന്തപുരം; യുവ മോർച്ച നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷ്, ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിളാ മോര്‍ച്ച മുന്‍ ഏരിയാ അദ്ധ്യക്ഷയായിരുന്ന അമൃത മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം പേരാണ് കോൺഗ്രസിൽ ചേർന്നത്.
കഴിഞ്ഞ ദിവസം നേതാക്കൾ കെപിസിസി ആസ്ഥാനത്ത് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ, ജില്ല പ്രസിഡന്‍റ് സുധീർഷാ പാലോട്, സെക്രട്ടറി അബീഷ് മണക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി ആയിരുന്നപ്പോൾ അന്ന് ഉമ്മൻ ചാണ്ടിയെ വഴി തടഞ്ഞ കേസിൽ പ്രതികളായിരുന്നു രാജാജി മഹേഷും പ്രശോഭും. ബിജെപിയിൽ തന്നെ തുടരുന്നതിനായി പാർട്ടി നേതൃത്വം നിരവധി സമ്മർദ്ദങ്ങൾ പ്രയോഗിച്ചുവെന്ന് നേതാക്കൾ പറഞ്ഞു. ബിജെപി നേതാക്കളുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് നേതൃത്വം പറഞ്ഞു.
Recommended Video













Click it and Unblock the Notifications