തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലസ്ഥാനത്ത് കളക്ടറും മേയറും തമ്മില്‍ പോര്.... ഒരൊറ്റ കാരണം, അരുവിക്കര ഡാം തുറന്നത് എന്തിന്?

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പുതിയൊരു പോര് തുടങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടറും മേയറും തമ്മിലാണ് വാക്‌പോര്. അതും അരുവിക്കര ഡാം തുറന്നുവിട്ടതിനെ ചൊല്ലിയാണ് തര്‍ക്കം. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നുവിട്ടതാണെന്ന് മേയര്‍ ശ്രീകുമാര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ മറുപടി വ്യത്യസ്തമായിരുന്നു. ഡാം തുറക്കുന്നതിന് മുന്നൊരുക്കം നടത്തിയെന്നും, കനത്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്നും കളക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

1

പിന്നാലെ തന്നെ മേയറുടെ വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നു. ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ കടകംപള്ളി പിന്തുണയ്ക്കുകയും ചെയ്തതോടെ മേയര്‍ ശരിക്കും ആശയക്കുഴപ്പത്തിലായി. പിന്നാലെ തന്നെ അദ്ദേഹം തടിയൂരുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട മഴയ്‌ക്കൊപ്പം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമാണ് തലസ്ഥാന നഗരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാവാന്‍ കാരണമെന്ന് മേയര്‍ പറയുന്നു. ഡാമിലെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് അര്‍ധരാത്രി തുറന്നത്.

അതേസമയം കാലാവസ്ഥാ അറിയിപ്പോ ജാഗ്രതാ നിര്‍ദേശമോ ഡാം തുറക്കുന്നതിന് മുമ്പ് നല്‍കിയിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ കരമനയാറിന്റെ തീരത്തെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ ഉച്ചയോടെയാണ് വെള്ളക്കെട്ട് കുറഞ്ഞത്. ഡാം തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് നാട്ടുകാരും പറയുന്നു. ജലവകുപ്പോ ജില്ലാ ഭരണകൂടമോ പോലീസോ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നില്ല. നാല് ഷട്ടറുകള്‍ 1.25 മീറ്ററും ഒരെണ്ണം 1.5 മീറ്ററുമാണ് ഉയര്‍ത്തിയത്.

ഡാം തുറന്നത് കൂടിയാലോചനകള്‍ക്ക് ശേഷമാണെന്നും വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറയുന്നു. 2018ലെ പ്രളയകാലത്തെ മഴയുടെ പകുതി അളവിലാണ് ഇത്തവണ മഴ ലഭിച്ചത്. ഇത് അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കും മുകലിലാണ്. 46.6 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഇതില്‍ 46.2 മീറ്റര്‍ വരെ വെള്ളം എപ്പോഴും ഉണ്ടാകും. എന്നാല്‍ മാത്രമേ നഗരത്തിന് ആവശ്യത്തിന് വേണ്ട ജലം എത്തിക്കാനാവൂ. വ്യാഴാഴ്ച്ച തന്നെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടിയും വിഎസ് ശിവകുമാറും ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ വില്ലനായി അതിഥി തൊഴിലാളികള്‍.... 1300 പോസിറ്റീവ് കേസുകള്‍, 24 മണിക്കൂറില്‍ സംഭവിച്ചത്!!രാജസ്ഥാനില്‍ വില്ലനായി അതിഥി തൊഴിലാളികള്‍.... 1300 പോസിറ്റീവ് കേസുകള്‍, 24 മണിക്കൂറില്‍ സംഭവിച്ചത്!!

Thiruvananthapuram
English summary
political war of words starts after aruvikkara dam opened without warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X