'രക്ഷിക്കണേ, കൊല്ലാന്‍ വരുന്നേ എന്ന് സിന്ധു അലറി വിളിച്ചു'; വാക്കത്തികൊണ്ട് കഴുത്തിന് വെട്ടിവീഴ്ത്തി
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ കൊലപാതകം അതിക്രൂരമെന്ന് ദൃക്സാക്ഷികള്‍. സിന്ധുവിനെ പങ്കാളി അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സിന്ധുവിനെ പ്രതി രാജേഷ് ആദ്യം വാക്കത്തികൊണ്ടാണ് ആക്രമിച്ചതെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ബോബി ജോര്‍ജ് പറഞ്ഞു. ആദ്യത്തെ വെട്ടേറ്റ് സിന്ധു റോഡില്‍ വീണിരുന്നു. പിന്നീട് ഇയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കൊലയ്ക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഒരു കൂസലുമില്ലാതെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. എന്റെ വീടിന്റെ മുമ്പിലാണ് സംഭവം നടക്കുന്നതെന്ന് ബോബി ജോര്‍ജ് പറഞ്ഞു. രക്ഷിക്കണേ, എന്നെ കൊല്ലാന്‍ വരുന്നേ എന്ന നിലവിളിയാണ് കേട്ടത്. റോഡില്‍ അപകടം സംഭവിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ നോക്കിയപ്പോള്‍ ഒരാള്‍ സ്ത്രീയുടെ പിന്നാലെ ഓടിയെത്തിയ ആള് വാക്കത്തികൊണ്ട് വെട്ടുന്നതാണ് കണ്ടത്.

എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. ആദ്യം വന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് സ്ത്രീയെ അയാള്‍ വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് വാഹനം നിര്‍ത്തിയ ചിലരാണ് അയാളെ പിടിച്ചുമാറ്റിയത്. സ്ത്രീയെ ആക്രമിച്ച ശേഷം അയാള്‍ ഓടി രക്ഷപ്പെടാന്‍ ഒന്നും ശ്രമിച്ചില്ലെന്നും ബേബി ജോര്‍ജ് പറഞ്ഞു.

12 വര്‍ഷം മുമ്പാണ് രാജേഷും സിന്ധുവും പരിചയത്തിലാകുന്നത്. രാജേഷ് പത്തനംതിട്ട സ്വദേശിയാണ്. ഇരുവരും അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസിക്കുകയായിരുന്നു. ഏറെ കാലം ഒരുമിച്ച് താമസിച്ച ഇവര്‍ക്കിടെയില്‍ അടുത്ത കാലത്ത് ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. സിന്ധു തന്റെ പണവും സ്വത്തും എല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷ് ആരോപിക്കുന്നത്.

ഈ പ്രശ്നങ്ങളെ തുടര്‍ന്ന് രാജേഷ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഈ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും രാജേഷിനുണ്ടായിരുന്നു. ഇതും കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കൊല്ലപ്പെട്ട സിന്ധു വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തിരുവനന്തപുരത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. വഴയില സ്വദേശിയാണ് സിന്ധു. ഒരു ഹോം നേഴ്സിംഗ് സ്ഥാപനത്തിലെ ജോലിക്കാരിയാണ് സിന്ധു. ബസ് ഇറങ്ങി സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കൊല നടന്നത്. കഴുത്തിനടക്കം വെട്ടേറ്റിരുന്നു.

വെട്ടേറ്റ സിന്ധുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം, പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനിടെയാണ് സിന്ധു ആക്രമിക്കപ്പെടുന്നത്. നാട്ടുകാരാണ് ആദ്യം രാജേഷിനെ പിടിച്ചുവച്ചത് പിന്നീട് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കിളിമാനൂരില്‍ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.

പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിന്ധുവിന്റെ മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications