വിവാഹനിശ്ചയത്തിന് പിന്നാലെ വിളിച്ചിറക്കി, എന്നും വഴക്ക്; 22കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
നെടുമങ്ങാട്: ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനവൂർ പനയമുട്ടം തേവരുകുഴി തടത്തിരികത്ത് വീട്ടിൽ അയ്യപ്പൻ എന്ന് വിളിക്കുന്ന ശരത് ( 29) ആണ് അറസ്റ്റിലായത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണം എന്ന പരാതിയുടെ അടിസ്താനത്തിൽ നെടുമങ്ങാട് പോലീസ് ആണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.

ശരത്തിന്റെ ഭാര്യ അഭിരാമിയ ( 22 ) വ്യാഴാഴ്ച രാവിലെ വീടിന് പുറത്തെ ഗോവണിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശരത് വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് യുവതി മരിച്ചത്. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണ നിശ്ചയം കഴിഞ്ഞയുടൻ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
ഇതിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ അഭിരാമിയെ നിരന്തരം മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. അഭിരാമിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർ ഡി ഒ യുടെ സാന്നിധ്യത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. അഭിരാമിക്കും ശരത്തിനും ഒന്നര വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടി ഉണ്ട്.












Click it and Unblock the Notifications