തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്യൂഷന്‍ മാഷ് കരണത്തടിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബോധരഹിതയായി വീണു..

Google Oneindia Malayalam News

തിരുവനന്തപുരം:വിദ്യാര്‍ത്ഥികളെ അടിച്ചതിനും പരിഹസിച്ചതിനും ലൈംഗികാതിക്രമം നടത്തിയതിനും ഒക്കെ പല അധ്യാപകര്‍ക്കെതിരെയും പോലീസ് കേസുകള്‍ വന്ന വാര്‍ത്ത വായിച്ചു കാണും. ഇപ്പോള്‍ അത്തരത്തില്‍ ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്. ട്യൂഷന്‍ ക്ലാസിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ കരണത്തടിക്കുകയായിരുന്നു.

നീറമണ്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദ്ദനം ഏറ്റത്. തമലം സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നു എന്നു പറഞ്ഞായിരുന്നു ട്യൂഷന്‍ സെന്ററിലെ അധ്യാപകന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. കരണത്തടിയേറ്റ് ബോധരഹിതയായ പെണ്‍കുട്ടിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോ​ഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മാറ്റി.

student new

അമ്മയുടെ കാഴ്ച, വെള്ളംകയറാത്ത വീട്; കടമ്പകള്‍ക്ക് മുന്‍പില്‍ പഠനം നിര്‍ത്തി 19കാരി തട്ടുകടയില്‍അമ്മയുടെ കാഴ്ച, വെള്ളംകയറാത്ത വീട്; കടമ്പകള്‍ക്ക് മുന്‍പില്‍ പഠനം നിര്‍ത്തി 19കാരി തട്ടുകടയില്‍

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് നിർദ്ദേശമുണ്ടെന്നും ഇത് ലംഘിച്ചതിനാണ് അധ്യാപകന്റെ മര്‍ദ്ദനം എന്നുമാണ റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി വിദ്യാര്‍ഥിനിയെ പഠിപ്പിക്കുന്ന അധ്യാപകനായത് കൊണ്ട് പരാതി നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായിട്ടില്ല.

ഷംന കാസിമിനെ തടവിലാക്കാന്‍ ശ്രമം; വിവാഹാലോചനയുമായി എത്തിയ ആളുള്‍പ്പെടെ 10 പ്രതികളും ഹാജരാകണംഷംന കാസിമിനെ തടവിലാക്കാന്‍ ശ്രമം; വിവാഹാലോചനയുമായി എത്തിയ ആളുള്‍പ്പെടെ 10 പ്രതികളും ഹാജരാകണം

മാതാപിതാക്കളെ കരമന പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതി ഉണ്ടോ എന്ന് അറിയാന്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് തുടര്‍നടപടികളുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് പൊലീസ്.

Thiruvananthapuram
English summary
Thiruvannathapuram: Plus One student slapped by tuition teacher for bringing mobile phone to class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X