തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു; പ്രതി പോലീസ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. 60 വയസ്സുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീട്ടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരിമായി മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു. മുമ്പ് മോസസ് പോക്സോ കേസിൽ പ്രതിയായിരുന്നു.













Click it and Unblock the Notifications