മദ്യപിച്ച് ലക്കുകെട്ട യുവാവ് പോലീസിന്റെ ജീപ്പും കൊണ്ട് പോയി; പിന്നാലെ പോലീസും..ഒടുവിൽ
പാറശ്ശാല: പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ച സംഘത്തെ പിടിക്കാൻ പോലീസ് പോയപ്പോൾ പോലീസിന്റെ ജീപ്പും കൊണ്ട് സംഘത്തിലെ മൂന്നാമൻ പോയിപെട്ടെന്നായിരുന്നു സംഭവം നടന്നത്.
രണ്ട് പേരുടെ പിന്നാലെ പോലീസ് പോയപ്പോൾ മൂന്നാമൻ ജീപ്പിൽ ഓടിക്കയറി പോവുകയായിരുന്നു. ഉടൻ പോലീസ് നാട്ടുകാരനായ ഒരാളുടെ ജീപ്പ് സംഘടിപ്പിച്ച് ജീപ്പിനെ പിന്തുടർന്ന് ജീപ്പ് എടുത്ത യുവാവിനെ പിടികൂടി. എന്നാൽ അൽപദൂരം ഓടിച്ച ശേഷം നിയന്ത്രണം തെറ്റിയ ജീപ്പ് റോഡരികിലെ മതിലിൽ ഇടിച്ച് നിന്നു.

ചൊവ്വാഴ്ച രാത്രി പരശുവയ്ക്കലിന് സമീപം കുണ്ടുവിളയിൽ ആണ് ഈ സംഭവം നടന്നത്. പരശുവയ്ക്കൽ കരിമൻവിള ജി ആർ വില്ലയിൽ ഗോകുലി(25)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പട്രോളിങ്ങിന് ഇറങ്ങിയപ്പോൾ ആണ് പാറശ്ശാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുണ്ടുവിളയിൽ റോഡരികിൽ ഇരുന്ന് മൂന്നു പേർ മദ്യപിക്കുന്നത് കണ്ടത്, പിന്നാലെ ജീപ്പ് നിർത്തി.
പോലീസിനെ കണ്ടയുടൻ സംഘത്തിലെ രണ്ടുപേർ ഓടി. ഇവർ ഓടുന്നതുകണ്ട് ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ പോലീസുകാർ പിന്നാലെ പോയി. ഈ സമയത്താണ് ഇരുട്ടിൽ മറഞ്ഞിരുന്ന ഗോകുൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ കയറി ഓടിച്ചുപോയത്.
സംഭവം അപ്രതീക്ഷമായത് കൊണ്ടുതന്നെ പോലീസുകാർ ആദ്യം ഒന്ന് പകച്ചു. ജീപ്പിന് പിന്നാലെ പോലീസുകാർ ഓടി നോക്കിയെങ്കിലും കാര്യം ഉണ്ടായിരുന്നില്ല. അമിത വേഗത്തിൽ ഗോകുൽ ജീപ്പുമായി പോയി.
എന്നാൽ മദ്യലഹരിയിൽ ആയിരുന്നത് കൊണ്ട് ഗോകുലിന് അധികനേരം വണ്ടിയുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല . ചിറക്കോണത്തിനു സമീപത്ത് വെച്ച് ഗോകുലിന്റെ നിയന്ത്രണംവിട്ട് ശേഖരൻ നായർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മതിലിൽ ജീപ്പ് ഇടിച്ചു നിന്നു.
മതിലിന് ഇടിച്ച ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. തകർന്ന ജീപ്പിനെ ക്രെയിൻ എത്തിച്ചാണ് പൊക്കി പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിടിയിൽ ആയ ഗോകുൽ സീരിയൽ മേഖലയിൽ മേക്കപ്പ് അസിസ്റ്റന്റാണ്.
മോഷണം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗോകുലിന് എതിരെ പാറശ്ശാല പോലീസ് ചുമത്തിയിട്ടുള്ളത്. എന്നാൽ മ പോലീസ് പിന്നാലെ ഓടിയെങ്കിലും ഗോകുലിന് ഒപ്പം ഇരുന്ന് മദ്യപിച്ച ആളുകളെ പിടികൂടാൻ സാധിച്ചില്ല.












Click it and Unblock the Notifications