Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികൾ ഇലക്ട്രിക് വാഹനത്തിൽ കളിച്ചു; തിരുവനന്തപുരം മൃ​ഗശാലയിൽ അപകടം; 2 പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനം ഇടിച്ച് അപകടം. രണ്ട് സന്ദർശകർക്ക് ആണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
സന്ദർശകർക്ക് അകത്ത് സ‍ഞ്ചരിക്കുന്നതിനാണ് ഇലക്ട്രിക് വാഹനം. മൃ​ഗശാലയിലെ ജീവനക്കാർ ആണ് ഇലക്ട്രിക് വാഹനം ഓടിക്കാറുള്ളത്.
ജീവനക്കാർ വാഹനം ഉപയോഗിച്ച ശേഷം താക്കോൽ എടുക്കാതെ പോയതാണ് അപകടത്തിന് വഴിയൊരുക്കിയത്.

മൃ​ഗശാലയിൽ എത്തിയ കുട്ടികൾ വാഹനം ഉപയോഗിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പറയുന്നത്.കളിക്കാനായി വണ്ടിയിൽ കയറിയ കുട്ടികൾ കളിക്കുന്നതിടെ താക്കോൽ തിരിക്കുകയും അപകടം ഉണ്ടാവുകയും ആയിരുന്ന. കുട്ടികൾ താക്കോൽ തിരിച്ചതും വാഹനം സ്റ്റാർട്ട് ആയി മുന്നോട്ട് നീങ്ങി സന്ദർശകരെ ഇടിച്ചു. ആരുടെയും പരിക്ക് ഗുരുതരം അല്ല എന്നാണ് ലഭിച്ച വിവരം.

TVM ZOO

പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചു. അവധിക്കാലമായതിനാൽ സന്ദർശകർക്കായി മൃഗശാലയിൽ രണ്ട് ബഗ്ഗികൾ കൂടുതൽ ഒരുക്കിയിരുന്നു. ഈ വാഹനമിടിച്ചാണ് അപകടമുണ്ടായത്. മുൻപുണ്ടായിരുന്ന നാല് ബഗ്ഗികൾ കൂടി ചേർത്ത് ആറ് ബഗ്ഗികൾ മൃഗശാലയിലുണ്ട്.

Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+