തിരുവനന്തപുരത്ത് കോടതി മുറിയിൽ ഭർത്താവിന് ഭാര്യയുടെ മർദനം; കരണത്തടിച്ചു
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയിൽ വെച്ച് ഭാര്യയുടെ മർദനം. കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഭർത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയിൽ എത്തിയിരുന്നു. ഇവർ ഒരുമിച്ച് നിൽക്കുന്നത് കണ്ട ഭാര്യ പ്രകോപിതയായി. തുടർന്ന് കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു. കോടതി മുറക്കിള്ളിൽ ബഹളം വെയ്ക്കുകയും ഭർത്താവിന്റെ മുഖത്ത് അടിക്കുകയും ചെയ്തു
ശനിയാഴ്ച കോടതി നടപടികൾ ആരംഭിച്ച് മിനിറ്റുകൾക്കകമായിരുന്നു സംഭവം. ഇതേത്തുടർന്ന് കോടതി നടപടികൾ തടസ്സപ്പെട്ടു. തുടർന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ. ഭർത്താവ് കുടപ്പനക്കുന്ന സ്വദേശിയും. ഭാര്യയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് ഭർത്താവ് പറയുന്നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഭാര്യയേയും ഭർത്താവിനേയു പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയുടെ നിർദ്ദേശം അനുസരിച്ചായിരിക്കും ബാക്കിയുള്ള നടപടി.













Click it and Unblock the Notifications