Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന സമരം: പിണറായിക്ക് മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം: ചുംബന സമര വിവാദം സിപിഎമ്മിലും ആശയ തര്‍ക്കങ്ങള്‍ക്ക് വഴിവക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചുംബന സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ അതിന് മറുപടിയുമായി എത്തിയത് തോമസ് ഐസക്ക്.

ചുംബന സമരം പ്രതീകാത്മക സമരം മാത്രമാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. അത് ലൈംഗിക തൃഷ്ണയുമായി തെരുവിലിറങ്ങലല്ലെന്നും ഐസക് പറയുന്നു.ഭാര്യയും ഭര്‍ത്താവും മുറിയില്‍ ചെയ്യുന്നതെല്ലാം റോഡില്‍ വച്ച് ചെയ്താല്‍ അതിനെ ജനം അംഗീകരിക്കില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചുംബന സമരം വിവാദമായി തുടങ്ങിയ സമയം മുതലേ സിപിഎമ്മില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കിസ്സ് ഓഫ് ലവിന്റെ പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ മൂര്‍ദ്ധന്യത്തിലെത്തിയ സമയത്ത് മാത്രമായിരുന്നു പിണറായി ആദ്യമായി അഭിപ്രായം പറഞ്ഞത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായ എംബി രാജേഷ് ആയിരുന്നു ഇക്കാര്യത്തില്‍ തുടക്കത്തില്‍ അഭിപ്രായം പറഞ്ഞത്.

thomas-issac

ചുംബന സമരത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന സമരരീതിയാണ് അഭികാമ്യം എന്ന നിലപാടായിരുന്നു രാജേഷ് സ്വീകരിച്ചത്. പിന്നീട് പിണറായിയും ആവര്‍ത്തിച്ചത് ഇതേ നിലപാട് തന്നെയായിരുന്നു. എന്നാല്‍ അതൊരു മോശം കാര്യമാണെന്ന നിലപാട് പാര്‍ട്ടിയോ പിണറായിയോ അന്ന് സ്വീകരിച്ചിരുന്നില്ല.

ചുംബനസമരക്കാരെ ആക്രമിക്കാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പ്രസ്താവന ഇറക്കിയവരാണ് ഡിവൈഎഫ്‌ഐക്കാര്‍. കോഴിക്കോട്ടെ സമരത്തിലും ആക്രമണം ഉണ്ടായപ്പോള്‍ എംബി രാജേഷ് ശക്തമായ രീതിയിലായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഡിവൈഎഫ്‌ഐ നിലപാട് മാറ്റി. ഇത് സംബന്ധിച്ച് സംഘടനക്കുള്ളില്‍ രണ്ട് അഭിപ്രായമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു അത്. ഭൂരിപക്ഷവും ചുംബന സമരത്തെ എതിര്‍ക്കുന്നവരാവുകയും എംബി രാജേഷിനെ പോലുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്തു.

ഇപ്പോള്‍ തോമസ് ഐസക് നടത്തിയ പരാമര്‍ശം പിണറായി വിജയനുള്ള ശക്തമായ ഒരു തിരുത്താണെന്ന് വിലയിരുത്തേണ്ടി വരും. പിണറായി മനസ്സിലാക്കിയതുപോലെ അല്ല കാര്യങ്ങള്‍ എന്ന് ഉറപ്പിച്ച് പറയുകയാണ് ഐസക് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചുംബന സമരം സിപിഎമമ്മിനുള്ളിലും കൊടുങ്കാറ്റ് സൃഷ്ടിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+