Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിറയിൻകീഴിൽ 22കാരന്റെ കൊലപാതകം: മൂന്നുപേർ പിടിയിൽ, കൊലയിലെത്തിയത് മൊബൈല്‍ ഹാക്ക് ചെയ്തെന്ന സംശയം!

തിരുവനന്തപുരം: കഴക്കൂട്ടം എഫ്സിഐയ്ക്ക് സമീപം കരിയിൽ പുത്തൻ പുരയിൽ ബാബുവിന്റെ മകൻ വിഷ്ണുവിനെ (22) കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുൾപ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിൽ. വിഷ്ണുവിന്റെ ഉറ്റ സുഹൃത്തായ ചിറയിൻകീഴ് കോളം സ്വദേശി രാജ് സൂര്യൻ, ഇയാളുടെ സുഹൃത്ത് ആഷിഖ്, ബന്ധുവായ മറ്റൊരുയുവാവ് എന്നിവരാണ് പൊലീസ് പിടിയിലായത്. മൈസൂരിൽ വിഷ്ണുവിനൊപ്പം ജോലിചെയ്തുവരികയായിരുന്ന രാജ് സൂര്യന്റെ മൊബൈൽഫോൺ വിഷ്ണു ഹാക്ക് ചെയ്തെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.

 കായല്‍ തീരത്തെത്തിച്ച് മര്‍ദിച്ചു

കായല്‍ തീരത്തെത്തിച്ച് മര്‍ദിച്ചു

വീട്ടിൽ നിന്ന് വിഷ്ണുവിനെ കായൽ തീരത്തെ വിജനമായ സ്ഥലത്തെത്തിച്ച് മർദ്ദിച്ചു. അവിടെയുണ്ടായിരുന്ന മരക്കമ്പുപയോഗിച്ച് മൂവരും മാറി മാറി ക്രൂരമായി അടിച്ചു. അടിയേറ്റ് അവശനിലയിലായ വിഷ്ണുവിനെ മൂവരും ചേർന്ന് പെ​രു​ങ്ങു​ഴി​ ​ഇ​ട​ഞ്ഞും​മൂ​ല​ ​കോ​ള​ത്ത് ​റെ​യി​ൽ​വേ​ ​ക്രോ​സ് ​പാ​ല​ത്തി​ന് ​സ​മീ​പ​ത്ത് ​നി​ന്ന് ​ആ​ട്ടോ​യി​ൽ​ ​ക​യ​റ്റി​.​ ​ശാ​ർ​ക്ക​ര​ ​ഭാ​ഗ​ത്തു​നി​ന്നും​ ​യു​വാ​വി​നെ​ 108​ ​ആം​ബു​ല​ൻ​സി​ലേ​ക്ക് ​മാ​റ്റി.​ ​

മരിച്ചെന്ന് സ്ഥിരീകരണം

മരിച്ചെന്ന് സ്ഥിരീകരണം

ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​യു​വാ​വ് ​മ​രി​ച്ചെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഇ​തോ​ടെ​യാ​ണ് ​മൂ​ന്നം​ഗ​ ​സം​ഘം​ മുങ്ങി. ​തെ​ങ്ങി​ൽ​ ​നി​ന്ന് ​വീ​ണ് ​പ​രി​ക്കേ​റ്റെ​ന്നാ​ണ് ​സം​ഘം​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​റി​യി​ച്ച​ത് . ​യു​വാ​വി​ന്റെ​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ അടിയേറ്റ പാടുകൾ കണ്ട ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് 108 ആംബുലൻസ് ജീവനക്കാരിൽ നിന്നും ഓട്ടോക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പോസ്റ്റ്മോര്‍ട്ടത്തില്‍!!

പോസ്റ്റ്മോര്‍ട്ടത്തില്‍!!

മൈസൂരിൽ നിന്ന് വിഷ്ണുവിനൊപ്പം നാട്ടിലേക്ക് വരുംവഴി ഫോൺ ഹാക്ക് ചെയ്തതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് വിഷ്ണുവിനെ ആദ്യം തന്റെ വീട്ടിലും തുടർന്ന് പെരുങ്കുഴിയിലെ കായൽ തീരത്തിന് സമീപത്തെ വിജനമായ സ്ഥലത്തുമെത്തിച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് രാജ് സൂര്യൻ പൊലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ കോളേജിൽ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് പോസ്റ്രുമോർട്ടം ചെയ്യുന്നതോടെ കൊലപാതക രീതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. മൈസൂരിൽ ജോലി ചെയ്തിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+