തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശംഖ് സൂക്ഷിച്ചാൽ വീട്ടിൽ ധനം ലഭിക്കുമെന്നുപറഞ്ഞ് പണം തട്ടാൻശ്രമം: മൂന്ന് പേരെ പിടികൂടി

  • By Desk
Google Oneindia Malayalam News

ആര്യനാട്: ശംഖ് വീട്ടിൽ സൂക്ഷിച്ചാൽ വീട്ടിൽ ധനം ലഭിക്കുമെന്ന് പറഞ്ഞ് പണം തട്ടാൻശ്രമം. മൂന്ന് പേരെ ആര്യനാട് പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് കിലോ വരുന്ന ശംഖും കണ്ടെടുത്തു. ശംഖ് വച്ച് പണം തട്ടാൻശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഷാഡോ സംഘം രഹസ്യമായി ശംഖ് വാങ്ങാനായി എത്തിയാണ് സംഘത്തെ കുടുക്കിയത്. തുടർന്ന് ഉഴമലയ്ക്കൽ പുളിമൂട് സ്വദേശികളായ മൂന്നുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു.

എന്തുകൊണ്ടാണ് എല്ലാവരും ചന്ദ്രനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്? ശാസ്ത്രം നൽകുന്ന ഉത്തരമിതാ.. എന്തുകൊണ്ടാണ് എല്ലാവരും ചന്ദ്രനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്? ശാസ്ത്രം നൽകുന്ന ഉത്തരമിതാ..

സംഘത്തിലൊരാൾ മൈസൂരിലെ ഫുട്പാത്തിൽ നിന്ന് വാങ്ങിയതാണ് ശംഖ്. ഇതുവച്ച് സംഘം വിലപേശുകയായിരുന്നു. ഷാഡോ പൊലീസ് സംഘം എത്തി സംഘവുമായി ശംഖിന് വിലയുറപ്പിച്ചു. തുടർന്ന് സംഘത്തെ പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഒരാളുടെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് ശംഖ് കണ്ടെടുത്തു.

arrested1-156

തുടർന്ന് സംഘത്തെ സ്റ്റേഷനിൽ എത്തിച്ച് പൊലീസിന്റെ പരിശോധനയിൽ ശംഖിന്റെ മൂല്യം കണക്കാക്കാൻ കഴിയാത്തതിനാൽ ശംഖ് പുരാവസ്തു വകുപ്പിന്റെ ലാബിൽ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ മൂല്യം അടങ്ങിയ പരിശോധന ഫലം കിട്ടിയ ശേഷം മാത്രമായിരിക്കും തുടർ നടപടികളെന്ന് ആര്യനാട് ഇൻസ്പെക്ടർ യഹിയ അറിയിച്ചു. മൂവരേയും കേസെടുക്കാതെ വിട്ടയച്ചു.

Thiruvananthapuram
English summary
Three arrested in fraud case from Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X