Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: മാതാവടക്കം മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ മൂന്നു പേ‌‌‌‌‌ർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ എസ്.പി. മന്ദിരത്തിൽ ജിജു, തിരുവനന്തപുരം വടയ്‌ക്കോട് സ്വദേശി രോഹിത് തോമസ് എന്ന പ്രമോദ്, കുട്ടിയുടെ മാതാവ് എന്നിവരെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനത്തിടെയാണ് സംഭവം പുറത്തായത്.

jijupocsotvm-1

വർഷങ്ങളായി മാതാവിന്റെ അറിവോടെയും സമ്മതത്തോടെയും പലരുടേയും പീഡനത്തിനിരയായി വരുകയാണെന്നാണ് കുട്ടി തുറന്ന് പറഞ്ഞത്. തുടർന്ന് അദ്ധ്യാപകരും ചൈൽഡ്ലൈൻ പ്രവർത്തകരും ചേർന്ന് ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.കുട്ടിയുടെ മാതാവിന്റെ പേരിലും ജിജുവിന്റെ പേരിലും കഴക്കൂട്ടം, മെഡിക്കൽ കോളേജ്, മലയിൻകീഴ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ നേരത്തെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

jijupocso-154752

ഇവർ കല്ലയം ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്നപ്പോഴാണ് കൂടുതൽ പ്രാവശ്യം അക്രമത്തിനിരയായതെന്ന് കുട്ടി പറയുന്നു. സെക്സ് റാക്കറ്റിന്റെ മറ്റ് കണ്ണികൾ കൊലപാതകം അടക്കമുള്ള കേസിൽ നേരെ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു.സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡി.സി.പി. ചൈത്ര തെരേസ ജോൺ, സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. പ്രമോദ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്‌ത് ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു. കുട്ടിയെ ചൈൽഡ്ലൈൻ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+