Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാന ജില്ലയിൽ കൊവിഡ് മൂന്ന് പേർക്ക്, അബുദാബിയിൽ നിന്നും മാലിദ്വീപിൽ നിന്നും വന്നവർ

തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ കൊവിഡ് മുക്തമായ തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ മൂന്ന് കൊവിഡ് കേസുകള്‍. ഇന്നലെയാണ് തലസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ അബുദാബിയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ കൊച്ചി വഴി മാലിദ്വീപില്‍ നിന്നും കപ്പല്‍ മാര്‍ഗമാണ് എത്തിയത്.

43 വയസ്സുകാരനായ ഉറിയാക്കോട് സ്വദേശിയാണ് മാലിദ്വീപില്‍ നിന്ന് വന്നത്. ഗള്‍ഫില്‍ നിന്ന് വന്നവര്‍ക്ക് 32, 44 വയസ്സാണ് പ്രായം. പുതുതായി 535 പേർ
ആണ് ഇന്നലെ രോഗനിരീക്ഷണത്തിലായത്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5667 ആണ്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 52 ആണ്. അതേസമയം 5169 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 259 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

covid

കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം 446 ആണ്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 11പേരെ പ്രവേശിപ്പിച്ചു. 3 പേരെ രോഗമില്ലെന്ന് കണ്ടെത്തി ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 17പേരും ജനറൽ ആശുപത്രിയിൽ 06പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 05പേരും എസ്.എ.റ്റി ആശുപത്രിയിൽ 12പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ 52പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

101 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 115 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 152കാളുകളും ദിശ കാൾ സെന്ററിൽ 83 കാളുകളുമാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 2 പേർ മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 184 പേരെ വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 27957പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+