അപ്രതീക്ഷിതമായി റദ്ദാക്കിയത് മൂന്ന് ഗൾഫ് വിമാനങ്ങൾ; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
കുട്ടികൾ ഉൾപ്പടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ അപ്രതീക്ഷിത തീരുമാനത്തിൽ വലഞ്ഞു

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മൂന്ന് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെയാണ് യാത്രക്കാർ വിമാനകന്പനികൾക്കെതിരെ പ്രതിഷേധം നടത്തിയത്. റൺവേ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിലാണ് വിമാനങ്ങൾ വൈകിയതെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. വൈകുന്നേരം അഞ്ച് മണിയോടെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനം, ആറുമണിയോടെ പുറപ്പെടേണ്ട ദുബായി വിമാനം എന്നിവയോടൊപ്പം ദമാമിലേക്കുള്ള വിമാനം കൂടിയാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ വിവരം ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നില്ല.
ഒരു മണിയോടെ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം റദ്ദാക്കിയ വിവരം പറയുന്നത്.ആദ്യം ദുബായി, അബുദാബി യാത്രക്കാരോടാണ് വിമാനം റദ്ദാക്കിയ വിവരം പറഞ്ഞത്. നാളെ രാവിലെയോടെ മാത്രമെ ഈ വിമാനങ്ങൾ ഇനി പുറപ്പെടുകയുള്ളു. ആദ്യ ഘട്ടത്തിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം വിമാനം പുറപ്പെടാൻ വൈകുന്നു എന്ന് മാത്രമായിരുന്നു അറിയിച്ചത്. ദമാമിലേക്കുള്ള യാത്രക്കാ എത്തിയപ്പോൾ അവരോടും ഇത് തന്നെ ആവർത്തിച്ചു.
മൂന്ന് വിമാനങ്ങളിൽ പോവേണ്ട യാത്രക്കാർ പിന്നീട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് റൺവേ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വിമാനം റദ്ദാക്കിയതെന്ന് അറിയിച്ചത്. ഇതേ തുടർന്ന് യാത്രക്കാർ വൻ പ്രതിഷേധം നടത്തുകയായിരുന്നു. ഇന്ന് തന്നെ അത്യാവശ്യമായി പുറപ്പെടേണ്ടവർ ഉണ്ടെന്ന് അറിയിച്ചെങ്കിലും ഇന്ന് ഒരു കാരണവശാലും പുറപ്പെടാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു വിമാനത്താവളം അധികൃതർ. അതേസമയം, യാത്രക്കാർക്ക് വിമാനകന്പനികൾ താമസ സൗകര്യം ഏർപ്പെടുത്തി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications