Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാർട്ടൺഹിൽ കൊലപാതകം: പ്രതി ഒളിവിൽ; 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാർട്ടൺ ഹില്ലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഒളിവിൽ. മൂന്നു പേർ കസ്റ്റഡിയിൽ. ബാർട്ടൺ ഹിൽ സ്വദേശി എസ്.പി അനിൽകുമാറാണ് ഞായറാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. ബാർട്ടൺ ഹില്ലിൽ താമസിക്കുന്ന ജീവനാണ് ഇയാളെ വെട്ടിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ജീവനു വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ജീവന്റെ സഹോദരൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് അന്വേഷക സംഘം കസ്റ്റഡിയിൽ എടുത്തത്.

മകന്റെ വിജയം ഉറപ്പാക്കുന്നത് ഇങ്ങനെയോ? കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുമലത

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്. കൃത്യത്തിൽ ഇവർ നേരിട്ട് പങ്കാളികളല്ലെന്നാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. ബാർട്ടൺ ഹില്ലിൽ നിന്ന് ലോ കോളേജിലേക്ക് പോകുന്ന റോഡിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്ന അനിൽകുമാറിനെ ജീവൻ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് വെട്ടിയത്.ലോ കോളേജ് റോഡിലെ പാർക്കിനടുത്ത് വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടന്ന അനിലിനെ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്.

Jeevan

ഉടൻ മ്യൂസിയം പൊലിസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് അനിൽകുമാർ ജീവന്റെ വീട് കയറി ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കും എതിരെ ക്രിമിനൽ കേസുകളുണ്ട്. പൊലിസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത അനിലിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+