തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു: മൂന്ന് പേർ കസ്റ്റഡിയിൽ, തിരുവനന്തപുരത്ത്!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കത്തിൽ മൂന്നുപേർ ചേർന്ന് ഒരാളെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് പിടികൂടിയ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു . ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജിലെ അർച്ചന നഗറിൽ അരുണിന്റെ വീട്ടിലാണ് അരുൺ, ചാവടിമുക്ക് സ്വദേശി സുന്ദർ, ഇളംകാവ് സ്വദേശി ജിത്തു, പാളയം സ്വദേശി ശരത് എന്നിവർ മദ്യപിച്ചത്.

രമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയുംരമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയും

attack-155453

ഇതിനിടെ സുന്ദറുമായി മറ്റുള്ളവർ വാക്കുതർക്കമുണ്ടാകുകയും ഇവർ കല്ലുകൊണ്ട് സുന്ദറിനെ തലയ്‌ക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു. തല പൊട്ടി ചോര വാർന്ന സുന്ദറിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സുന്ദറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു മൂന്നുപേർക്കുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരാളെ വിട്ടുകിട്ടണമെന്നാവശ്യപ്പട്ട് ബഹളംവച്ചു. എന്നാൽ വധശ്രമക്കേസ് രജിസ്റ്റർ ചെയ്‌തതിനാൽ പൊലീസ് പ്രതിയെ വിടാൻ കൂട്ടാക്കിയില്ല. സംഭവമറിഞ്ഞ് നേതാക്കളെത്തി ഡിവൈ.എഫ്.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

Thiruvananthapuram
English summary
three in police custody on attacks a man, dyfi protest to release accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X