Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഇന്ന് 3 പേർക്ക് കൊവിഡ്, മൂവരും കേരളത്തിന് പുറത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയിൽ 3 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. പോത്തൻകോഡ് സ്വദേശി 37 വയസ്സുള്ള പുരുഷനാണ് രോഗികളിലൊരാൾ. ഇദ്ദേഹം ജൂൺ 13 ന് സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യയുടെ AI 1946 നമ്പർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കുകയും പിന്നീട് രോഗ ലക്ഷണങ്ങളുണ്ടായ സാഹചര്യത്തിൽ ജനറൽ ഹോസ്പിറ്റലിൽ നിന്നും സ്വാബ് പരിശോധനക്ക് എടുക്കുകുയും കാരക്കോണം എഫ്എൽടിസിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

വാമനപുരം സ്വദേശി 26 വയസ്സുള്ള യുവാവാണ് രണ്ടാമത്തെ ആൾ. ജൂൺ 3 ന് സൗദി അറേബ്യയിൽ നിന്നും ഗൾഫ് എയറിന്റെ GF 7270 നമ്പർ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

covid

മൂന്നാമത്തെ രോഗി ആര്യങ്കോട് കീഴേരൂർ സ്വദേശി 25 വയസ്സുള്ള യുവാവ് ആണ്. ജൂൺ 11 ന് ഡൽഹിയിൽ നിന്നും വിസ്താരയുടെ 897 നമ്പർ വിമാനത്തിൽ തിരുവനന്തപുരത്തു എത്തി. അവിടെ നിന്നും ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. പിന്നീട് രോഗ ലക്ഷണങ്ങളുണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Recommended Video

cmsvideo
    യുവാവിനെ തട്ടിക്കൊണ്ടു പോയതായി വ്യാജ പരാതി നല്‍കി അമ്മ

    ജില്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പാപ്പനംകോട് ഡിപ്പോ രണ്ടു ദിവസത്തേക്ക് അടച്ചിടും. കെഎസ്ആർടിസിയിലെ ഇദ്ദേഹത്തിൻറെ പ്രൈമറി കോണ്ടാക്ട്സ് ആയ 17 പേരെ കണ്ടുപിടിച്ചിട്ടുള്ളതും അതിൽ 6 പേരെ സർക്കാർ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയിട്ടുള്ളതും 10 പേർ അന്യ ജില്ലയിലേക്ക് മടങ്ങിയിട്ടുള്ളതിനാൽ അതാതു ജില്ലയിൽ അറിയിച്ചിട്ടുള്ളതുമാണ്. ഇദ്ദേഹം ജോലി ചെയ്തിട്ടുള്ള ബസ്സുകളെല്ലാം അണുവിമുക്‌തമാകാൻ നിർദേശം നൽകിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+