Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ്, മൂവരും കേരളത്തിന് പുറത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയിൽ 3 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. മൂന്ന് പേരും പുരുഷന്മാരാണ്. മൂവരും വിദേശത്ത് നിന്ന് കേരളത്തിൽ എത്തിയവരുമാണ്. ജില്ലയില്‍ 79 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 7 പേര്‍ കൊല്ലം സ്വദേശികളും 2 പേര്‍ ആലപ്പുഴ സ്വദേശികളും ഓരോരുത്തര്‍ വീതം എറണാകുളം, പത്തനംതിട്ട സ്വദേശികളുമാണ്. ജില്ലയില്‍ 16834 പേരാണ് ആകെ നിരീക്ഷണത്തിലുളളത്. അതില്‍ 206 പേര്‍ ആശുപത്രികളിലും 16626 പേര്‍ വീടുകളിലും മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുമാണ്. ഇന്ന് 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: പള്ളിക്കൽ മടവൂർ സ്വദേശി 56 വയസുള്ള വ്യക്തിക്ക് കൊവിഡ് കണ്ടെത്തി. ജൂൺ 3 ന് അബുദാബിയിൽ നിന്നും എയർ ഇന്ത്യയുടെ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. അതിയായ ചുമ ഉള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. സ്വാബ് പരിശോധനയിൽ ജൂൺ 8 ന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതേ ആശുപത്രിയിൽ തന്നെ ഇദ്ദേഹം ചികിത്സയിലാണ്.

covid

ആറ്റിങ്ങൽ സ്വദേശി 44 വയസ്സുള്ള വ്യക്തിയും കൊവിഡ് പോസിറ്റീവാണ്. മെയ് 29 ന് ദുബായിയിൽ നിന്നും എയർ ഇന്ത്യയുടെ IX 1540 നമ്പർ വിമാനത്തിൽ ഇയാൾ തിരുവനന്തപുരത്തു എത്തി. അവിടെ നിന്നും തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. 7 ദിവസം പൂർത്തിയാക്കിയ ശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

പോങ്ങുമൂട് മാറനല്ലൂർ സ്വദേശി 42 വയസ്സുള്ള ആളാണ് മൂന്നാമൻ. മെയ് 28 ന് ദുബായിയിൽ നിന്നും എയർ ഇന്ത്യയുടെ IX 1540 നമ്പർ വിമാനത്തിൽ തിരുവനന്തപുരത്തു എത്തി. അവിടെ നിന്നും തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Recommended Video

cmsvideo
    POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

    അതിനിടെ സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 88 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മൂന്ന് പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+