തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മരിത്തിലിടിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരിത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വഴയിലയിലാണ് സംഭവം. നെടുമങ്ങാട് സ്വദേശികളായ ബിനീഷ് ( 16 ) , പേരൂര്‍ക്കട സ്വദേശികളായ ( 16 ), മുല്ലപ്പന്‍ (16 ) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അമിത വേഗതയാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു. വളവില്‍ നിന്നും തെന്നിമാറിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരണപ്പെട്ടിരുന്നു.

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം
ഇന്ന് (ജനുവരി 4) ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഇന്ന് മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. അതേ സമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications