അംഗനവാടിയില്‍ പോകാന്‍ മൂന്നുവയസുകാരിക്ക് മടി; ക്രൂരമായി മര്‍ദ്ദിച്ച് മുത്തശി, വൈറല്‍ വീഡിയോ
കുട്ടി അംഗന്‍വാടിയില്‍ പോകാന്‍ മടി കാണിച്ചിരുന്നു. അടുത്തുള്ള ഒരു പ്‌ളേ സ്‌കൂളില്‍ ചേര്‍ത്തിട്ട് രണ്ടാഴ്ചയേ ആയിട്ടുളളൂ.

തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചി രക്ഷിതാക്കള്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ വലയന്റെ കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മയുടെ അമ്മ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഗംനവാടിയില്‍ കുട്ടി പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് വിവരം.
മര്‍ദ്ദിക്കുന്ന സമയത്ത് സമീപവാസികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. പൊതുപ്രവര്‍ത്തകനായ അനില്‍ ചെറുന്നിയൂര്‍ വര്‍ക്കല പൊലീസിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിയുള്ള വനിത ശിശുക്ഷേമ വകുപ്പ് ഓഫീസര്‍ക്കും വീഡിയോ സഹിതം പരാതി നല്‍കുയായിരുന്നു.
കുട്ടി അംഗന്‍വാടിയില്‍ പോകാന്‍ മടി കാണിച്ചിരുന്നു. അടുത്തുള്ള ഒരു പ്‌ളേ സ്‌കൂളില്‍ ചേര്‍ത്തിട്ട് രണ്ടാഴ്ചയേ ആയിട്ടുളളൂ. കുട്ടിയെ നിരന്തരം മര്‍ദ്ദിക്കുന്നുണ്ടെന്ന് വീഡിയോ പകര്‍ത്തിയ അയല്‍വാസി പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെ കുഞ്ഞിന്റെ അച്ഛനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ കുട്ടിയും അമ്മയും ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരിക്കുകയാണ്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications