• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്‌കൂളിന് സിമന്റില്ല; ബിജെപിക്ക് വോട്ട് തേടി കൃഷ്ണകുമാര്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപി ഘടകം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉറ്റുനോ്കുന്ന ജില്ലയാണ് തിരുവനന്തപുരം. കോര്‍പ്പറേഷനില്‍ ഉള്‍പ്പടെ ജില്ലയില്‍ വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ വിജയം തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഭരണം പിടിക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷിനേയും കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ സിനിമാതാരം കൃഷ്ണകുമാറിനെയടക്കം പ്രചരണത്തിനിറക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

പ്രചരണ പരിപാടിയില്‍

പ്രചരണ പരിപാടിയില്‍

തിരുവനന്തപുരത്ത് ബിജെപി പരിപാടികളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് കൃഷ്ണകുമാറിനെ ബിജെപി രംഗത്തിറക്കിയത്. നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രചരണ പരിപാടിയില്‍ കൃഷ്ണകുമാര്‍ സജീവമായത്.

ബിജെപി അനുഭാവം

ബിജെപി അനുഭാവം

സിനിമ താരം മാത്രമല്ല, നായിക നടിയുടെ പിതാവ് കൂടിയാണ് കൃഷ്ണകുമാര്‍. മകള്‍ അഹാന കൃഷ്ണ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. അടുത്തിടെയാണ് കൃഷ്ണകുമാര്‍ തന്റെ ബിജെപി അനുഭാവം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ബിജെപി അനുഭാവം.

ബിജെപി മേയര്‍

ബിജെപി മേയര്‍

അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപി യുടെ മെയര്‍ ആയിരിക്കുമെന്നും കൃഷ്ണകുമാര്‍ ഫേസ്ബൂക്കില്‍ കുറിച്ചിരുന്നു. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും എന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയും മുമ്പത്തെ യുഡിഎഫ് സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. യുഡിഎഫ് പണിഞ്ഞാല്‍ പാലത്തിന് കമ്പിയില്ല, എല്‍ഡിഎഫ് പണിതാല്‍ സ്‌ക്ൂളിന് സിമന്റുമില്ല. വരൂ വികസനത്തിനായി നമുക്ക് എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാം- കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വൈറല്‍

വൈറല്‍

കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ അനുകൂലിച്ച് കമന്റ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ കൃഷ്ണ കുമാറിനെ ട്രോളുന്നുമുണ്ട്. മലയാളികള്‍ അറിഞ്ഞുകൊണ്ട് തീവണ്ടിക്ക് തലവയ്ക്കില്ലെന്ന രസകരമായ ട്രോളുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

സ്റ്റാലിനും എടപ്പാടിക്കും വെല്ലുവിളി; രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണം, മുദ്രാവാക്യങ്ങളുമായി ആരാധകർ

രാഷ്ട്രീയ എതിരാളികൾ പോലും കയ്യടിച്ച പ്രവർത്തനമികവ്; 2020ലെ വാർത്തലോകത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ

യുഡിഎഫിനെ അന്ന് ചതിച്ചത് ആർഎംപി; കല്ലാമലയിൽ കൊണ്ടും കൊടുത്തും ആർഎംപിയും കോൺഗ്രസും; പ്രതീക്ഷ ഇരട്ടിച്ച് സിപിഎം

cmsvideo
  BJP central leadership feels party won't be able to achieve its goal in Kerala

  കെപിസിസി സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ ആ നേതാവ്, കല്ലാമലയില്‍ വിടാതെ ആര്‍എംപി, മുല്ലപ്പള്ളിയോട് ചോദ്യം!!

  Thiruvananthapuram

  English summary
  Thriruvanathapuram Local Election: Actor Krishnakumar seeks votes for BJP candidates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X