തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ ക്യൂആര്‍ കോഡ് വഴിയുള്ള ടിക്കറ്റ് വൈകും; കാരണം ഇങ്ങനെ

Google Oneindia Malayalam News

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ കെ​​എ​​സ്ആ​​ർ​​ടി​​സി​​ ബ​​സി​​ൽ​​ മൊ​​ബൈ​​ൽ​​ ഫോ​​ൺ​​ വ​​ഴി​​ ടി​​ക്ക​​റ്റെ​​ടു​​ക്കാ​​നു​​ള്ള​​ സം​​വി​​ധാ​​നം ഉടൻ ഉണ്ടാവില്ല. സംവിധാനം നടപ്പക്കുന്നത്​​ വൈ​​കും എന്നാണ് വിവരം​​. ​​ '​​ഫോ​​ൺ​​പേ​​"​​ ആ​​പ് വ​​ഴി​​ ബ​​സി​​ൽ​​ പ​​ണം​​ കൈ​​മാ​​റി​​ ടി​​ക്ക​​റ്റെ​​ടു​​ക്കാ​​നു​​ള്ള​​ സം​​വി​​ധാ​​ന​​മാ​​ണ് സ​​ജ്ജീ​​ക​​രി​​ച്ച​​ത്. സാ​​ങ്കേ​​തി​​ക​​പ്പി​​ഴ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ​​ ക​​ഴി​​യാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ​​ 2​​8​​ന് നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ ഉ​​ദ്ഘാ​​ട​​നം​​ മാ​​റ്റി​​ വെ​​ച്ചി​​രു​​ന്നു​​.
​​
ഓ​​ടു​​ന്ന​​ ബ​​സു​​ക​​ളി​​ലെ​​ ഓ​​ൺ​​ലൈ​​ൻ​​ പ​​ണ​​മി​​ട​​പാ​​ടി​​ലെ​​ പ​​രി​​മി​​തി​​ക​​ളും​​,​​ കെ​​.എ​​സ്.ആ​​ർ​​.ടി​​.സി​ അ​​ക്കൗ​​ണ്ടിം​ഗ് സം​​വി​​ധാ​​ന​​വും ആ​​യു​​ള്ള​​ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളു​​മാ​​ണ് ഇത് ഏർപ്പെടുത്താൻ തടസ്സമായത്. ബ​​സി​​നു​​ള്ളി​​ൽ​​ പ​​തി​​ക്കു​​ന്ന​​ ക്യൂ​​ ആ​​ർ​​ കോ​​ഡ് സ്‌​​കാ​​ൻ​​ ചെ​​യ്ത് ടി​​ക്ക​​റ്റി​​ന്റെ​​ പ​​ണം​​ സ്വീ​​ക​​രി​​ക്കാ​​നാ​​യി​​രു​​ന്നു​​ തീ​​രു​​മാ​​നം​​. ഓ​​രോ​​ ബ​​സി​​ലെ​​യും​​ വ​​രു​​മാ​​നം​​ ഡ്യൂ​​ട്ടി​​ ക​​ഴി​​യു​​മ്പോ​​ൾ​​ ക​​ണ്ട​​ക്ട​​ർ​​ ഡി​​പ്പോ​​ക​​ളി​​ൽ​​ അ​​ട​​യ്ക്കു​​ന്ന​​താ​​ണ് ഇപ്പോഴുള്ള രീതി....

1

ഓ​​ൺ​​ലൈ​​നി​​ൽ​​ പ​​ണം​​ സ്വീ​​ക​​രി​​ക്കു​​മ്പോ​​ൾ ഇതു​​ ക​​ണ്ട​​ക്ട​​റു​​ടെ​​ ക​​ണ​​ക്കി​​ൽ​​ ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ടി​​ വ​​രും​​. ഇ​​തി​​നാ​​യി​​ കേ​​ന്ദ്രീ​​കൃ​​ത​​ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് പ​​ണം​​ സ്വീ​​ക​​രി​​ക്കാ​​നും​ തു​​ക​​ ല​​ഭി​​ക്കു​​ന്ന​​ വി​​വ​​രം​​ ക​​ണ്ട​​ക്ട​​റെ​​ അ​​റി​​യി​​ക്കാ​​നും​​ തീ​​രു​​മാ​​നം ഉണ്ടായി​​. എ​​ന്നാ​​ൽ​​ വി​​വ​​രം​​ കൈ​​മാ​​റു​​ന്ന​​ത് പ്രതിസന്ധിയായി​​. ടി​​ക്ക​​റ്റ് മെ​​ഷീ​​നി​​ലേ​​ക്ക് സ​​ന്ദേ​​ശം ​​അയക്കാൻ സാധിക്കില്ല. ക​​ണ്ട​​ക്ട​​റു​​ടെ​​ മൊ​​ബൈ​​ൽ​​ ഫോ​​ണി​​ലേ​​ക്ക് എ​​സ്.എം​​.എ​​സ് അ​​യ​​യ്ക്കു​​ക​​യാ​​ണ് മ​​റ്റൊ​​രു​​ മാർ​ഗം​​. ഇ​​തി​​ന് ക​​ണ്ട​​ക്ട​​ർ​​മാ​​രു​​ടെ​​ വി​​വ​​ര​​ങ്ങ​​ൾ​​ ഓ​​ൺ​​ലൈ​​നി​​ൽ​​ ഉ​​ൾ​​പ്പെടുത്തണം. ​​

2

ബ​​സ് പു​​റ​​പ്പെ​​ടു​​ന്ന​​തി​​ന് ​​മു​​മ്പ് ക​​ണ്ട​​ക്ട​​റെ​​ മാ​​റ്റേ​​ണ്ടി​​ വ​​ന്നാ​​ൽ​​ ഓ​​ൺ​​ലൈ​​നി​​ൽ​​ ന​​ൽ​​കി​​യ​​ മൊ​​ബൈ​​ൽ​​ ന​​മ്പ​​രും​ മാ​​റ്റ​​ണം​​. സാ​​ങ്കേ​​തി​​ക​​പ്ര​​ശ്നം​​ കാ​​ര​​ണം​​ എ​​സ്.എം​​.എ​​സ് വൈ​​കി​​യാ​​ൽ​​ ക​​ണ്ട​​ക്ട​​റും​​ യാ​​ത്ര​​ക്കാ​​രും​​ ത​​മ്മി​​ൽ​​ ത​​ർ​​ക്ക​​ത്തി​​നും​​ സാ​​ധ്യ​​ത​​യു​​ണ്ട്. ​​ ക​​ട​​ക​​ളി​​ലേ​​തു​​ പോ​​ലെ​​ പ​​ണ​​മി​​ട​​പാ​​ട് വി​​വ​​രം​​ അ​​റി​​യി​​ക്കാ​​ൻ​​ ബ​​സി​​ൽ​​ സ്പീ​​ക്ക​​ർ​​ പി​​ടി​​പ്പി​​ക്കു​​ന്ന​​തും​​ പ്രാ​​യോ​​ഗി​​ക​​മ​​ല്ല​​. 3​​8​​0​​0​​ല​​ധി​​കം​​ ബ​​സു​​ക​​ൾ​​ ആണ് സർവീസിൽ ഉള്ളത്. ഏ​​ത് ബ​​സി​​ൽ​​നി​​ന്നു​​ള്ള​​ പ​​ണ​​മി​​ട​​പാ​​ടാ​​ണെ​​ന്നും​​ തി​​രി​​ച്ച​​റി​​യാ​​നാ​​വി​​ല്ല​​. ക്യൂ​​ ആ​​ർ​​ കോ​​ഡി​​ൽ​​ ക്ര​​മ​​ക്കേ​​ട് കാ​​ണി​​ച്ച് പ​​ണം​​ ത​​ട്ടി​​യ​​ സം​​ഭ​​വ​​ങ്ങ​​ളു​​മു​​ണ്ട്. ഇ​​ത്ത​​രം​​ പ്ര​​ശ്ന​​ങ്ങ​​ൾ​​ പ​​രി​​ഹ​​രി​​ച്ചാ​​ലേ​​ ഫോ​​ൺ​​പേ​​ സം​​വി​​ധാ​​നം​​ സ​​ജ്ജ​​മാ​​കൂ​​.

3

അതേസമയം, കെ.എസ്.ആർ.ടി.സി ഫീഡർ സർവീസിന് എന്ന പുതിയ പദ്ധതി അവതിരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ന​ഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ ഉള്ളവരെ പ്രധാന റോഡിൽ എത്തിക്കുന്നതിന് വേണ്ടിയും ന​ഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ​ഗതാ​ഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്..

യുവാവിന് ലോട്ടറി അടിച്ചത് കോടികള്‍...പക്ഷേ ഭാര്യയുടെ ജോലി കാരണം കാശുകിട്ടിയില്ല....യുവാവിന് ലോട്ടറി അടിച്ചത് കോടികള്‍...പക്ഷേ ഭാര്യയുടെ ജോലി കാരണം കാശുകിട്ടിയില്ല....

4

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവിവരങ്ങളും യാത്രാ സാധ്യതകളും യാത്രക്കാർക്ക് തത്സമയം നൽകും. ഇതിലുടെ സമയബന്ധിതവും സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പ് നൽകാനാവും. ദൈനം ദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദേശിച്ചാണ് ഫീഡർ സർവീസ് ആരംഭിക്കുന്നത്. സിറ്റി സർക്കുലർ, ഫീഡർ സർവീസുകളിൽ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രത്യേകത...

Thiruvananthapuram
English summary
Ticket through QR code will be delayed at KSRTC Because of these reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X