Get Updates
Get notified of breaking news, exclusive insights, and must-see stories!

ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് കേന്ദ്രം; പ്രതിശ്രുത വധൂവരൻമാർക്കൊപ്പം സെൽഫിയെടുത്ത് മന്ത്രി

ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് വിവാഹം. പഴയകാലത്തേത് പോലെയല്ല ഇന്നത്തെ വിവാഹങ്ങൾ. തങ്ങളുടെ വിവാഹം എങ്ങനെയായിരിക്കണം എന്ന കൃത്യമായ ധാരണ വധുവിനും വരനും ഉണ്ട്.

വ്യത്യസ്തമായ എന്തെങ്കിലും ആശയം കൊണ്ടുവരണമെന്നും തങ്ങളുടെ ജീവിതത്തിലെ ആ പ്രധാനപ്പെട്ട ദിവസം പരമാവധി മനോഹരമാക്കണമെന്നും ആണ് വധൂവരന്മാർ ആ​ഗ്രഹിക്കുന്നത്, സേവ് ദ ഡേറ്റ് മുതൽ വിവാഹം കഴിഞ്ഞ ശേഷമുള്ള ഫോട്ടോ ഷൂട്ട് വരെ കൃത്യമായി പദ്ധതിയിലാണ് പോകുന്നത്.

wedding

സാധാരണ നമ്മുടെ നാടുകളിൽ വ്യാപകമായി കാണാത്ത ഒന്നാണ് ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗുകൾ. എന്നാൽ വിദേശത്തൊക്ക നടക്കാറുണ്ട്. കടൽത്തീരത്ത് വെച്ചും കുന്നിൻപുറത്തുവെച്ചും വിമാനത്തിൽ വെച്ചും വരെ വിവാഹങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഡെസിറ്റിനേഷൻ വെഡ്ഡിം​ഗ് ആ​ഗ്രഹിക്കുന്നവർക്ക് ആ ആ​ഗ്രഹം നടപ്പാക്കാനുള്ള അവസരം തയ്യാറായിക്കഴിഞ്ഞു. ശംഖുമുഖത്ത് ചെന്നാൽ നല്ല അടിപൊളി ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് നടത്താം.

വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് കേന്ദ്രം ശംഖുമുഖത്ത് ആരംഭിച്ചു. ഉദ്ഘാടന വേദയിൽ വെച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രതിശ്രുത വധൂവരൻമാർക്കൊപ്പം ഉള്ള സെൽഫി എടുത്തു. മന്ത്രി ഈ ചിത്രം ഫേസ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ വിവാഹം നവംബർ 30 ന് ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് കേന്ദ്രത്തിൽ നടക്കും. മന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത് വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടന വേദിയിൽ പ്രതിശ്രുത വധൂവരൻമാർക്കൊപ്പം സെൽഫി. ഇവരുടെ വിവാഹം നവംബർ 30 ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽ നടക്കും, മന്ത്രി കുറിച്ചു.

വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രയണത്തിലുള്ള സംസഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് കേന്ദ്രമാണ് ശംഖുമുഖത്ത് ആരംബിച്ചത്. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് ഡെസ്റ്റേഷൻ വെഡ്ഡിം​ഗ് കേന്ദ്രം. ലോകോത്തര ഇവന്റ് മാനേജ്ർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എന്തായാലും ടൂറിസം രം​ഗത്ത് ഇത്തരത്തിലുള്ള പുത്തൻ പദ്ധതികൾ മാറ്റം ഉണ്ടാക്കും എന്നാണ് സോഷ്യൽമീഡിയലെ അഭിപ്രായം. ഡെസ്റ്റിനേഷൻ വെ​ഡ്ഡിം​ഗുകൾ നടത്തുന്നവരുണ്ടെങ്കിലും ടൂറിസം വകുപ്പിന്റെ ഈ പുതിയ പദ്ധതി ഇത്തരം ആശയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+