തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററും ആര്‍ട്ട്‌ കഫേയും, വേളി ടൂറിസം വില്ലേജിൽ രണ്ട് പദ്ധതികൾ കൂടി

Google Oneindia Malayalam News

തിരുവനന്തപുരം: വേളിയിൽ രണ്ട് ടൂറിസം പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററർ, ആര്‍ട്ട്‌ കഫേ എന്നിവയാണ് വേളി ടൂറിസ്റ്റ് വില്ലേജിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.

മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രതികരണം: ''പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ വികസനമാണ് വേളി ടൂറിസ്റ്റ് വില്ലേജില്‍ ഉണ്ടായത്. വലിയ സാദ്ധ്യതകള്‍ ഉള്ള കേന്ദ്രമായിട്ടു പോലും വേളി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളമാണ് അവഗണിക്കപ്പെട്ട് കിടന്നത് എന്ന് അഞ്ച് വര്‍ഷം മുന്‍പ് അവിടെ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിച്ച ആര്‍ക്കും മനസിലാകും. 60 കോടിയോളം രൂപയുടെ വികസനപ്രവൃത്തികളാണ് വേളിയില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അര്‍ബന്‍ പാര്‍ക്ക്‌, മിനിയേച്ചര്‍ ട്രെയിന്‍, സ്വിമ്മിംഗ് പൂള്‍, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്, ആംഫി തിയേറ്റര്‍, സ്പീഡ് ബോട്ടിംഗ് തുടങ്ങിയവ കൊണ്ടുവന്നത് വഴി വേളിയെ ആഭ്യന്തര ടൂറിസ്റ്റ് ഹബ് ആക്കി മാറ്റുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

veli

ഇവയില്‍ രണ്ട് പദ്ധതികളുടെ കൂടെ ഉദ്ഘാടനം ഇന്നു രാവിലെ നിര്‍വഹിച്ചു. വേളിയിൽ ദിനം പ്രതി എത്തുന്ന സന്ദർശകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായി നിര്‍മിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററാണ് ആദ്യത്തേത്. വേളി ടൂറിസം സംബന്ധിച്ച് വിവരങ്ങൾ സന്ദർശകർക്ക് നൽകുന്ന ഇൻഫർമേഷൻ കൌണ്ടർ, കാത്തിരിപ്പ് കേന്ദ്രം, ക്ലോക്ക് റൂം, ടോയ്ലറ്റ് സൌകര്യങ്ങൾ, സുവനീർ ഷോപ്പുകൾ മുതലായവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രണ്ട് നിലകളിലായി രൂപകല്പന ചെയ്തിട്ടുള്ള ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററിൽ പബ്ലിക് ലോഞ്ച്, ഓഫീസ്, കഫ്റ്റേരിയ, ഫസ്റ്റ് എയ്ഡ് റൂം, ക്ലോക്ക് റൂം ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റ് എന്നിവ താഴത്തെ നിലയിലും സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ്ലറ്റ് സൌകര്യങ്ങൾ കുഞ്ഞുങ്ങൾക്കായുള്ള ഫീഡിംഗ് സെന്റർ എന്നിവ ഒന്നാം നിലയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. 5110 സ്ക്വയർ ഫീറ്റിൽ ആണ് ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ ഒരുക്കിയിട്ടുള്ളത്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

ഒമ്പതര കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ആര്‍ട്ട്‌ കഫേയുടെ നിര്‍മാണോദ്ഘാടനവും ഇന്ന് നിര്‍വഹിച്ചു. ഫോട്ടോഗ്രാഫി, ചിത്രരചന, ശില്പങ്ങൾ, ഇൻസ്റ്റലേഷനുകൾ മുതലായവയ്ക്കായുള്ള ഒരു ആർട്ട് ഗാലറി, വിർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള പ്രദർശനഹാളുകൾ, കേരളത്തിന്റെ എല്ലാ ജില്ലകളിലേയും ടൂറിസം ആകർഷണങ്ങൾ പരിചയപ്പെടുത്തുന്ന ഡിജിറ്റൽ ഡിസ്പ്ലേ ഹാളുകൾ, ഓപ്പൺ എയർ തിയേറ്റർ, കോഫീ ഷോപ്പ്, തിരുവനന്തപുരത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന ഒരു ഓഫ്സൈറ്റ് ഡിജിറ്റൽ മ്യൂസിയം, മറ്റ് വിനോദത്തിനായുള്ള ഇടങ്ങൾ, കലാകാരന്മാർക്ക് സൃഷ്ടികളിൽ ഏർപ്പെടാവുന്ന ആർട്ടിസ്റ്റ് വർക്ക് സ്പേസുകൾ മുതലായവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.

വേളിയുടെ മനോഹാരിതയ്ക്ക് ഇണങ്ങുന്ന സവിശേഷതയാർന്ന രൂപകല്പനയാണ് ഏകദേശം 11600 സ്ക്വയർ ഫീറ്റോളം വരുന്ന ഈ നിർമ്മിതിക്കുള്ളത്. നിലവില്‍ ആയിരക്കണക്കിന് പേരാണ് വേളി ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കാന്‍ ദിനംപ്രതി എത്തുന്നത്. നിര്‍മാണം നടന്നുവരുന്ന പദ്ധതികള്‍ കൂടെ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി വേളി മാറും എന്നതില്‍ സംശയമില്ല''.

Thiruvananthapuram
English summary
Tourism Minister Kadakampally Surendran inaugurated two projects in Veli tourism Village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X