Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് നാളെ ​ഗതാ​ഗതനിയന്ത്രണം;വിമാനത്താവളത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; വിശദവിവരങ്ങൾ

തിരുവനന്തപുരം: നാളെ കഴക്കൂട്ടം - കോവളം ബൈപ്പാസിൽ ​ഗതാ​ഗത നിയന്ത്രണം, കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജം​ഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവും ആയി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കോവളം മുതൽ ചാക്ക ജം​ഗ്ഷൻ വരെയും ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും , റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ​ഗതാ​ഗത നിയന്ത്രണം ഉണ്ടാകും. ഞായറാഴ്ച വെളുപ്പിന് 2 മണി മുതൽ രാവിലെ 10 മണി വരെയാണ് നിയന്ത്രണം.

Police

വെളുപ്പിന് 2 മണി മുതൽ‌ രാവിലെ 10 മണി വരെ കോവളം - ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറ് വശം പാതയിൽ ​ഗതാ​ഗതം അനുവദിക്കില്ല. ചാക്ക കോവളം റോ​ഡിൽ കിഴക്ക് വശം പാതയിൽ ഇരു ദിശയിലേക്കും ​ഗതാ​ഗതം അനുവദിക്കും. കോവളം ഭാ​ഗത്ത് നിന്നും ചാക്ക ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ കോവളം ജം​ഗ്ഷനിൽ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക - കോവളം ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോവണം.

ചാക്ക ഭാ​ഗത്ത് നിന്നും ശംഖുമുഖം ഭാ​ഗത്തേക്കം തിരിച്ചും ഉള്ള വാഹനങ്ങൾ ചാക്ക ശംഖുമുഖം റോ​ഡിന്റെ വലത് വശം പാതിയിലൂടെ ഇരുദിശകളിലേക്കും പോകണം. ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നും അറിയിപ്പുണ്ട്.

നാളെ പൊതു ജനങ്ങൾ ​ഗതാ​ഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു. ഇത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പൊതു ജനങ്ങൾക്ക് 9497930055, 9497990005 എന്നീ ഫോൺ നമ്പരുകളിൽ അറയിക്കാം.

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്ത്ര നിലവാരത്തിലുള്ള ആദ്യ ഫുൾ മാരത്തോൺ എന്ന പ്രത്യേകതയും കോവളം മാരത്തോണിന് ഉണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാനാലവുക, കുടിവെല്ളലും ഇലക്ട്രോ ലൈറ്റുകളും ലഘുഭക്ഷണവും അടക്കമുള്ള ഹൈഡ്രേഷൻ സപ്പോർട്ടും ടീ ഷർട്ടും മാരത്തോണിൽ പങ്കെടുത്തതിനുള്ള മെഡലും നൽകുന്നതായിരിക്കും.

സമുദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റേയും ആരോ​ഗ്യത്തോടെ ജീവിക്കേണ്ടതിന്റേയും ആവശ്യകതകൾ ഉയർത്തിയാണ് കോവളം മാരത്തോൺ സംഘടിപ്പിക്കുന്നത്. സന്നദ്ധ സംഘടനയായ യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ് സംഘാടകർ. ഫുൾ മാരത്തോണ്‌ ( 42. 2 കിലോ മീറ്റർ) ഹാഫ് മാരത്തോൺ ( 21. 1 കിലോ മീറ്റർ ) 10 കെ ഫൺ (10 കിലോ മീറ്റർ ) ഫൺ റൺ (അഞ്ച് കിലോമീറ്റർ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+