സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമ ലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ല . സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം ഗതാഗത നിയമലംഘനത്തിന് 2,47,558 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗതാഗത നിയമലംഘനത്തിന് മലപ്പുറം തൃശ്ശൂർ ജില്ലകളാണ് തിരുവനന്തപുരത്തിന് തൊട്ടുപിന്നിൽ.
2022 - 23 സാമ്പത്തിക വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ അമിത വേഗതയ്ക്കും ചുവപ്പ് സിഗ്നൽ ലംഘനത്തിനും ഉൾപ്പെടെ
15,66,629 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഗതാഗത നിയമം ലംഘിച്ചതിന് ഇക്കാലയളവിൽ പിഴയായി 14,98,30,750 രൂപയും വാഹന ഉടമകളിൽ നിന്ന് ഈടാക്കി.

സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022 ൽ കേരളത്തിൽ 43, 910 റോഡ് അപകടങ്ങളായി 4,317 പേരാണ് മരിച്ചത്. 49,307 പേർക്ക് പരിക്കേറ്റു. 2022 ൽ തിരുവനന്തപുരം ജില്ലയിലാ?ണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 543 മരണങ്ങളാണ്.
2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ 32,073 വാഹനാപകടങ്ങളിലായി 2,776 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇക്കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത അപകട മരണങ്ങളുടെ കണക്ക് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചേർത്തിട്ടില്ല.












Click it and Unblock the Notifications